ഏഷ്യാനെറ്റിന്‍റെ ജനപ്രിയ പരമ്പരയാണ് മൗനരാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പായ മൗനരാ​​ഗത്തിന്‍റെ സംപ്രേഷണം ഏഷ്യാനെറ്റ് ആണ്. തെലുങ്കിലും ഈ പരമ്പരയുടെ പേര് മൗനരാഗം എന്നു തന്നെയാണ്. കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റാംസായ് എന്ന നടിയാണ്. തമിഴ്നാട് സ്വദേശിയാണെങ്കിലും ഐശ്വര്യ മലയാളിയാണെന്നാണ് പ്രേക്ഷകരില്‍ പലരും കരുതിയിരിക്കുന്നത്. 

അതേസമയം പരമ്പരയിലെ മറ്റൊരു ജനപ്രിയ കഥാപാത്രമാണ് ശ്രീ ശ്വേതാ മഹാലക്ഷ്മി അവതരിപ്പിക്കുന്ന സോണി. ഏറെ പോസിറ്റിവിറ്റിയുള്ള ഒരു കഥാപാത്രമാണ് ഇത്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍. ഏറെ സജീവമായ ശ്രീ ശ്വേത മഹാലക്ഷ്മി അവിടെ കൂടുതലും പങ്കുവെക്കാറുള്ളത് മൗനരാഗം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും അതിലെ താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളുമൊക്കെയാണ്. മൌനരാഗം ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഐശ്വര്യ പുതുതായി പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ ഭാ​ഗത്തുനിന്ന് വലിയ പ്രതികരണമാണ് ഈ പോസ്റ്റിനും ലഭിച്ചിരിക്കുന്നത്. എന്റെ കുടുംബം എന്നാണ് വീഡിയോയ്ക്ക് ഒപ്പം താരം ചേർത്തിരിക്കുന്നത്.

ALSO READ : ദുല്‍ഖറിനെ സ്വീകരിച്ചോ ബോളിവുഡ്? 'ചുപ്പ്' ആദ്യ ദിനം നേടിയത്

View post on Instagram

സീരിയലിലെ കഥാപാത്രങ്ങളായ രൂപയ്ക്കും സേനനും ഒപ്പമുള്ളതാണ് വീഡിയോ. ഒടുവിൽ രൂപയും സേനനും ഒന്നിച്ചു എന്നാണ് ആരാധകർ നൽകുന്ന കമന്റ്. ഷൂട്ടിംഗിനിടയിലെ ഒഴിവ് സമയത്തെ റീൽ വീഡിയോയാണ് ശ്രീ ശ്വേത പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിന്റെ അടുപ്പം കണ്ട് സീരിയലിലെ കുടുംബം ആണോ സ്വന്തം കുടുംബമാണോ എന്ന് ശ്രീ ശ്വേതയോട് സംശയവും കമന്റ് ബോക്സിൽ മൗനരാ​ഗം ഫാന്‍സ് പ്രകടിപ്പിക്കുന്നുണ്ട്. തുണിക്കടയിലാണ് മൂവരും ഉള്ളത്. ഇതിനിടയിൽ മേക്കപ്പ് ചെയ്യുന്നതും കാണാം. വരുന്ന എപ്പിസോഡിലെ ലൊക്കേഷൻ ആണോ താരം പങ്കു വെച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.