നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ തർക്കങ്ങൾക്കിടെ, ഭാര്യ സിന്ധു കൃഷ്ണ അമ്മയ്ക്കെതിരെ പുതിയ തെളിവുകൾ പുറത്തുവിട്ടു. പരേതനായ അച്ഛനെ അമ്മ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സിന്ധു പങ്കുവെച്ചത്.

ടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ പ്രശ്നങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സിന്ധു കൃഷ്ണ തന്റെ അമ്മയെ നോക്കുന്നില്ലെന്നും അഹാന കൃഷ്ണ അവരെ തെറി പറഞ്ഞെന്നുമടക്കമുള്ള കാര്യങ്ങൾ തൻവി പുറത്തുവിട്ടിരുന്നു. ഇത് കുടുംബത്തിന് നേരെ വലിയ തോതിലുള്ള സൈബർ ബുള്ളിയിങ്ങിന് ഇടയാക്കി. എല്ലാം ഒന്ന് കെട്ടടങ്ങിയെന്ന് വിചാരിച്ചിരിക്കെ അമ്മയ്ക്ക് എതിരായ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് സിന്ധു കൃഷ്ണ. തന്റെ അച്ഛനെ അമ്മ തല്ലുന്ന വീഡിയോയാണ് സിന്ധു പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ ദൃശ്യങ്ങൾ അപരിചിതരായ ആൾക്കാർക്ക് സിന്ധു കൃഷ്ണ അയച്ച് കൊടുക്കുകയാണെന്ന് പറഞ്ഞ് യുട്യൂബർ സായ് കൃഷ്ണയാണ് പുറത്തുവിട്ടിരിക്കുന്നത്. കയ്യീന്ന് പോകുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും അമ്മൂമ്മയുടെ പ്രവർത്തികൾ കണ്ടാൽ ആരായാലും പ്രതികരിച്ച് പോകുമെന്നും അത്രയും ടോക്സിക് ആണ് അവരെന്നും സായ് പറയുന്നു.

സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

എന്താണ് പ്രശ്നം എന്ന് ചോദിച്ചവര്‍ക്ക് സിന്ധു കൃഷ്ണ ഒരു സിസി ടിവി ഫൂട്ടേജ് ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ട്. അപരിചിതരായ ആള്‍ക്കാര്‍ക്കൊക്കെ ഇത് അയച്ച് കൊടുക്കുകയാണ്. അതിന്റെ ആവശ്യം എന്താണ്? പറഞ്ഞ് തീര്‍ത്തതാണെങ്കില്‍ തീര്‍ക്കണ്ടേ? അതല്ലേ വേണ്ടത്. നിങ്ങള്‍ക്ക് അറിയാത്തൊരു വ്യക്തിയുടെ കയ്യിലൊക്കെ ഇത് കിട്ടി കഴിഞ്ഞാല്‍ ഇതല്ലേ നടക്കുക. ഞാന്‍ ആ വീഡിയോ പ്ലേ ചെയ്യില്ല. കാരണം സിന്ധു കൃഷ്ണയുടെ അച്ഛന്‍ ഇന്ന് ജീവനോടെ ഇല്ല. അമ്മൂമ്മ വയസായൊരു വ്യക്തിയാണ്. അവരോട് എനിക്ക് സോഫ്റ്റ് കോണര്‍ ഒന്നും തോന്നുന്നില്ല. കാരണം അവര് ചെയ്ത കാര്യങ്ങളൊക്കെ വച്ച് നോക്കുമ്പോള്‍ വയസിനെ ബഹുമാനിക്കുന്നുവെന്ന് മാത്രം. വ്യക്തിയോടല്ല.

സിസിടിവി വീഡിയോയില്‍ ആ അമ്മൂമ്മ, മുത്തശ്ശനെ ചെരുപ്പോ എന്തോ സാധനം വച്ചിട്ട് അടിക്കുകയാണ്. സര്‍ജറിയ്ക്ക് മുന്‍പ് അച്ഛനെ അമ്മ തല്ലാറുണ്ട് എന്ന് പറഞ്ഞാണ് വീഡിയോ സിന്ധു പങ്കുവച്ചിരിക്കുന്നത്. അത്രത്തോളം വിരോധം അവരോട് സിന്ധുവിനും അഹാനയ്ക്കും ഒക്കെ ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ ഈ വീഡിയോ പുറത്ത് വരില്ല. ഇതൊക്കെ വച്ച് നോക്കുമ്പോള്‍ ആരായാലും അവരെ തെറി പറഞ്ഞ് പോകില്ലേ? കയ്യീന്ന് പോകുന്ന കാര്യമാണിത്.

ഇതൊക്കെ പുറത്തുവരുമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ സിന്ധു കൃഷ്ണ. ഇതൊന്നും പുറത്തു പറയാന്‍ താല്പര്യം ഇല്ലെന്നാണ് നിങ്ങള്‍ വീഡിയോയില്‍ പറയാറുള്ളത്. അങ്ങനെ എങ്കില്‍ അങ്ങനെ തന്നെ ചെയ്യണമായിരുന്നു. ഇതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് ഞാനൊന്നും പറയുന്നില്ല. അത്രയും മോശമായ കാര്യങ്ങൾ ഒരു അമ്മൂമ്മ മുത്തശ്ശനെയും കൊച്ചുമോളെയും കുറിച്ച് പറഞ്ഞാൽ ആരായാലും പ്രതികരിക്കും. അത്രയും മോശപ്പെട്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അഹാന അവർക്കെതിരെ പറഞ്ഞെങ്കില്‍ തെറ്റ് പറയാനാകുമോ? ഇത്രയും ടോക്സിക് ആയിട്ടുള്ളൊരു ഗ്രാന്‍റ് പാരന്‍റ് ഉണ്ടെങ്കില്‍ അതൊന്നും കേട്ടിരിക്കാന്‍ പറ്റില്ല. വയസിനെ അവര്‍ മുതലെടുക്കും. അവരാതങ്ങള്‍ വിളിച്ച് പറയും. ഈ പ്രശ്നങ്ങള്‍ നടന്നപ്പോള്‍ അഹാന ആയിരുന്നില്ല സിന്ധു കൃഷ്ണ ആയിരുന്നു പ്രതികരിക്കേണ്ടിയിരുന്നത്. പക്ഷേ നിങ്ങള്‍ കാമറയ്ക്ക് ബാക്കിലിരുന്നു. അഹാന വീണ്ടും കുടുംബത്തിന് വേണ്ടി നിന്നു. ഈ വീഡിയോയിലൂടെ അമ്മൂമ്മ എത്രമാത്രം ടോക്സിക് ആണെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും സൈബര്‍ ബുള്ളിയിങ്ങിന്‍റെ ആവശ്യം അഹാനയ്ക്ക് ഇല്ല. ഇത്രയും വിരോധവും വേണ്ട.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming