മലയാളികളുടെ സ്വന്തം ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ അമൃത പിന്നണിഗാന രംഗത്ത് ചുവടുറപ്പിച്ച താരമാണ്. 

മലയാളികളുടെ സ്വന്തം ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ അമൃത പിന്നണിഗാന രംഗത്ത് ചുവടുറപ്പിച്ച താരമാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അമൃത. അമൃതയും സഹേദരി അഭിരാമിയും ചേർന്നുള്ള മ്യൂസിക്കൽ ബാൻഡും വ്ളോഗുമെല്ലാം ഹിറ്റാണ്. ഇരുവര്‍ക്കും പുറമെ അമൃതയുടെ മകള്‍ പപ്പു എന്നു വിളിക്കുന്ന അവന്തികയും വ്ലോഗിലും മറ്റുമായി കയ്യടി നേടാറുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പപ്പു വരച്ച ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അമൃതയിപ്പോള്‍. സന്തോഷിപ്പിക്കുന്ന എന്തെങ്കിലും വരയ്ക്കാമോ എന്ന ചോദ്യത്തിന് മകള്‍ വരച്ച ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയെ ഏറെ ഇഷ്ടം, കാരണം അമ്മ എനിക്ക് തമാശ പാട്ടുകള്‍ പാടിത്തരും എന്ന കുറിപ്പോടെയാണ് അമൃതയുടെ ചിത്രം പപ്പു വരച്ചിരിക്കുന്നത്.

View post on Instagram