മലയാളികളുടെ പ്രിയ ഗായികയുടെ കുട്ടിക്കാല ഫോട്ടോ. 

സിനിമാ താരങ്ങളുടെയും ​പ്രിയ ​ഗായകരുടെയും കുട്ടിക്കാല ഫോട്ടോകൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെയും ​ഗായകരുടേയും. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു ​ഗായികയുടെ കുട്ടിക്കാല ഫോട്ടോയാണ് പുറത്തുവരുന്നത്. 

വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളികളുടെ ഒന്നടങ്കം പ്രിയങ്കരിയായ സിത്താര കൃഷ്ണകുമാറിന്റേതാണ് ഫോട്ടോ. സിത്തുമണി എന്ന് മലയാളികൾ വിളിക്കുന്ന താരം തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘എനിക്ക് അവളെപോലെ എന്നും സന്തോഷവതിയായി ഇരിക്കണം’ എന്നാണ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായി കഴിഞ്ഞു. 

View post on Instagram

"സ്വത്തുമണി, സിത്തുമണി വളരെ ക്യൂട്ടാണ്, കാണാന്‍ എന്തൊരു നിഷ്‌കളങ്കതയാണ്, ദൈവാനുഗ്രഹത്താൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ",എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തൊരു മാറ്റമാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 

 വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ സിത്താര ഇതിനോടകം സമ്മാനിച്ചത് ഒട്ടനവധി ​ഗാനങ്ങളാണ്. ടെലിവിഷന്‍ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിത്താര ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സിത്താരയെ തേടി എത്തിയിരുന്നു. 

ആരാധകന്റെ അമ്മ രോഗാവസ്ഥയിൽ; പഴവർ​ഗങ്ങളുമായി കാണാനെത്തി സൂരി, അതും ഓട്ടോയില്‍ !

അടുത്തിടെ സിത്താരയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. . പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, മീന, ദിലീപ് തുടങ്ങിയവർ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News