Asianet News MalayalamAsianet News Malayalam

‘ഇതെന്നും എന്റെ വിലയേറിയ സ്വത്ത്’; അച്ഛന്റെ ഓർമ്മയിൽ സോനു സൂദ്

അച്ഛന്റെ ഫോട്ടോയും സോനു പങ്കുവച്ചിട്ടുണ്ട്.
 

sonu sood remember his father
Author
Mumbai, First Published Jun 20, 2021, 6:53 PM IST

ഫാദേഴ്‌സ് ഡേയിൽ അച്ഛന്റെ ഓർമ്മ പങ്കുവച്ച് നടൻ സോനു സൂദ്. തന്റെ പിതാവ് ഇപ്പോൾ തനിക്ക് ഒപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്കൂട്ടർ തനിക്ക് എന്നും വിലപ്പെട്ട സ്വത്തായിരിക്കുമെന്നാണ് താരം പറയുന്നത്. അച്ഛന്റെ ഫോട്ടോയും സോനു പങ്കുവച്ചിട്ടുണ്ട്.

‘പ്രിയപ്പെട്ട ഡാഡ്, അങ്ങ് എന്നോടൊപ്പം ഇല്ലെങ്കിലും അങ്ങയുടെ ഈ സ്കൂട്ടർ എനിക്ക് എന്നും ഏറ്റവും വിലയേറിയ സ്വത്തായിരിക്കും. നിങ്ങളെ ഇപ്പോഴും ഞാൻ മിസ് ചെയ്യുന്നു‘, എന്നാണ് സോനു കുറിച്ചത്. 

അതേസമയം, കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ആരംഭം മുതൽ തന്നെ സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സോനു. ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios