"ഒരു ഷൂട്ടിങ് ദിവസം വലിയ ക്ഷീണവും മടുപ്പും തോന്നി, ഷൂട്ട് കഴിഞ്ഞ് വേഗം വീട്ടിലേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചു"

പ്രിയപ്പെട്ട ഒരാള്‍ക്കായുള്ള കാത്തിരിപ്പിലാണ് ടെലിവിഷൻ താരങ്ങളായ അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. കഴിഞ്ഞ ദിവസമാണ് താൻ നാല് മാസം ഗർഭിണിയാണെന്ന വിവരം സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'സന്തോഷത്തിന്‍റെ നാലാം മാസം' എന്നായിരുന്നു താരം കുറിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ദിവസവും അന്നത്തെ അനുഭവങ്ങളും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യയിപ്പോൾ. ഇൻസ്റ്റഗ്രാമിൽ തന്നെ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ ക്ഷീണവും ഛർദ്ദിയുമെല്ലാം വന്നപ്പോഴും ഉള്ളിൽ ഒരു ഹൃദയമിടിപ്പ് അറിഞ്ഞിരുന്നില്ലെന്ന് സൗഭാഗ്യ പറയുന്നു. പ്രഗ്നൻസിയുടെ ആദ്യ ആഴ്ച ശരിക്കുമൊരു സർപ്രൈസ് ആയിരുന്നുവെന്നും സൗഭാഗ്യ കുറിക്കുന്നു.

സൗഭാഗ്യയുടെ കുറിപ്പിങ്ങനെ...

'ഒരു ഷൂട്ടിങ് ദിവസം വലിയ ക്ഷീണവും മടുപ്പും തോന്നി, ഷൂട്ട് കഴിഞ്ഞ് വേഗം വീട്ടിലേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചു. ഇത്ര ക്ഷീണവും അലസതയും മുൻപ് അനുഭവപ്പെട്ടിട്ടുമില്ല. അപ്പോഴും എന്‍റെ ഉള്ളിലൊരു ഹൃദയമിടിക്കുന്നുവെന്നതിന് സൂചന പോലും എനിക്ക് തോന്നിയിരുന്നില്ല. എനിക്ക് തലകറങ്ങുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു... 

എന്നാലും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ചു. ഇതായിരുന്നു അന്ന് ധരിച്ചത്, കൂടുതൽ ചിത്രങ്ങൾ ക്ലിക്ക് ചെയ്തില്ല. രണ്ടോ മൂന്നോ ക്ലിക്കുകൾ… എനിക്ക് ഭയങ്കര ചൂട് അനുഭവപ്പെട്ടു. ഓക്കാനവും വന്നു.. ഈ ചിത്രത്തിൽ‌ ഞാൻ‌ പുഞ്ചിരിച്ചിരിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് എന്‍റെ പ്രിയപ്പെട്ട വസ്ത്രമായിരുന്നു! പ്രഗ്നൻസിയുടെ ആദ്യ ആഴ്ചയായിരുന്നു അത്. ശരിക്കും എനിക്കതൊരു സർപ്രൈസായിരുന്നു'

ടെലിവിഷൻ ആരാധകർക്ക് സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. എന്നാൽ ടെലിവിഷൻ സീരിയലുകളിൽ സജീവമായിരുന്നല്ല സൗഭാഗ്യ. നടി താരാ കല്യാണിന്‍റെ മകൾ എന്നാണ് ആദ്യം പ്രേക്ഷകർ അറിഞ്ഞതെങ്കിൽ, പിൽക്കാലത്ത് മികച്ച ഒരു ഡാൻസറായി സ്വന്തമായി പേരെടുത്തു സൗഭാഗ്യ. സോഷ്യൽ മീഡിയ പ്രകടനങ്ങളിലൂടെ പിന്നീട് ടെലിവിഷനിലെ സജീവ സാന്നിധ്യമായി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. നർത്തകനായ അർജുൻ ഒരു ടെലിവിഷൻ പരമ്പരയിലും വേഷമിട്ടിട്ടുണ്ട്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ ശ്രദ്ധ നേടിയത്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona