Asianet News MalayalamAsianet News Malayalam

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ശ്രീവിദ്യ മുല്ലച്ചേരി; ചിത്രങ്ങള്‍

ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ 2016 ലാണ് ശ്രീവിദ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

sreevidya mullachery photoshoot pics
Author
First Published Sep 28, 2022, 10:55 PM IST

ടെലിവിഷന്‍ അവതാരക, നടി, മോഡല്‍, യുട്യൂബര്‍ എന്നിങ്ങനെ പല മേഖലകളിലായി പ്രേക്ഷകപ്രിയം നേടിയ ആളാണ് ശ്രീവിദ്യ മുല്ലച്ചേരി. കാസര്‍ഗോഡന്‍ സംസാര ശൈലിയാണ് ശ്രീവിദ്യയുടെ അവതരണ ശൈലിയുടെ സവിശേഷത. ചുരുങ്ങിയ കാലം കൊണ്ടാണ് വലിയൊരു ആരാധകവൃന്ദത്തെ ശ്രീവിദ്യ സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീവിദ്യക്ക് ഇന്‍സ്റ്റഗ്രാമിലും ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. ഇപ്പോഴിതാ അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടുന്നത്.

പരമ്പരാഗത രീതിയിലുള്ള ഗെറ്റപ്പുകളിലും ഒപ്പം മോഡേണ്‍ വസ്ത്രങ്ങളിലും ശ്രീവിദ്യ മുന്‍പും ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്. പുതിയ ഫോട്ടോഷൂട്ടില്‍ മോഡേണ്‍ ഗെറ്റപ്പിലാണ് ശ്രീവിദ്യ എത്തുന്നത്. ഇക്കട്ട് പ്രിന്‍റ് എന്ന് തോന്നിപ്പിക്കുന്ന ഡിസൈനില്‍ കടും ചുവപ്പ് കലർന്ന പാന്റ്സിലും ഓവർ കോട്ടിലുമാണ് ചിത്രങ്ങളില്‍ ശ്രീവിദ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തോൾ വരെ വെട്ടിയിട്ട മുടിയും സ്റ്റൈലായി ഒതുക്കിയിരിക്കുന്നു. വിഷ്ണു നെല്ലാട് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ 2016 ലാണ് ശ്രീവിദ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു അടുത്ത ചിത്രം. ഇതില്‍ മായ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ, നൈറ്റ് ഡ്രൈവ്, എസ്കേപ്പ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. 

ALSO READ : ഹിന്ദിയിലും തരംഗം തീര്‍ക്കുമോ 'വിക്രം വേദ'? പ്രിവ്യൂവിന് ശേഷമുള്ള ആദ്യ അഭിപ്രായങ്ങള്‍ പുറത്ത്

ഫ്ലവേഴ്സ് ടി വി യിടെ സ്റ്റാര്‍ മാജിക് ആണ് ടെലിവിഷനില്‍ ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തത്. ഫ്ലവേഴ്സിലെ തന്നെ ഫ്ലവേഴ്സ് പെണ്‍പട, അമൃത ടി വിയിലെ പറയാം നേടാം, റെഡ് കാര്‍പറ്റ്, കൌമുദി ടി വിയിലെ എട്ട് താര സുന്ദരികളും പിന്നെ ഞാനും എന്നിവയാണ് ശ്രീവിദ്യ അവതാരകയായ പ്രോഗ്രാമുകള്‍.

Follow Us:
Download App:
  • android
  • ios