സുചിത്ര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

നപ്രിയ പരമ്പരയായിരുന്ന 'വാനമ്പാടി' അവസാനിച്ച് കുറച്ചായെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. പത്മിനിയെന്നത് നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സുചിത്രയ്ക്ക് കഴിഞ്ഞു. വാനമ്പാടിക്കുശേഷം മറ്റൊരു സീരിയലിലേക്ക് ഇല്ലെന്ന് പലപ്പോഴും വ്യക്തമാക്കിയിരുന്ന സുചിത്ര തന്റെ പാഷനായ നൃത്തവുമായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ പറഞ്ഞിരുന്നതുപോലെ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് സുചിത്രയിപ്പോള്‍. സുചിത്ര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. മനോഹരമായ മോഹിനിയാട്ട വേഷ വിധാനത്തിലുള്ള സുചിത്രയുടെ ചിത്രങ്ങള്‍ ഫാന്‍ പേജുകളിലും മറ്റുമായി വൈറലായിക്കഴിഞ്ഞു. മോഹിനിയാട്ട വേഷത്തിലുള്ള ചിത്രങ്ങള്‍ കണ്ടപ്പോള്‍തന്നെ കണ്ണിന് വല്ലാത്ത കുളിര്‍മ്മയാണെന്നും, പെര്‍ഫോം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവയ്ക്കാമോ എന്നെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് പത്മിനിയെന്നും കരിയറിലെ തന്നെ വലിയ വഴിത്തിരിവായിരുന്നു വാനമ്പാടിയെന്നുമൊക്കെ സുചിത്ര പറഞ്ഞിരുന്നു. പത്മിനിയെ അവതരിപ്പിക്കാന്‍ തനിക്ക് തുടക്കത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ആ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് കഥാപാത്രത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞതെന്നും സുചിത്ര പറഞ്ഞിട്ടുണ്ട്. ദേവിയായും പുരാണ കഥാപാത്രമായുമെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുവെങ്കിലും, സുചിത്രയെ മലയാളികള്‍ ഹൃദയത്തിലേറ്റിയത് വാനമ്പാടിയിലൂടെ തന്നെയായിരുന്നു.

View post on Instagram