Asianet News MalayalamAsianet News Malayalam

'അല്ലിയുടെ മമ്മയും ഡാഡയും ആയതിൽ അനു​ഗ്രഹീതർ' എന്ന് സുപ്രിയ; ഭാഗ്യം ചെയ്ത മാതാപിതാക്കളെന്ന് കമന്റ്

സെപ്റ്റംബർ 8ന് ആയിരുന്നു അല്ലിയുടെ എട്ടാം പിറന്നാൾ.

supriya menon write heartfelt note with her daughter alamkritha birthday note
Author
First Published Sep 13, 2022, 8:57 PM IST

ടൻ പൃഥ്വിരാജിനെയും ഭാര്യ സുപ്രിയ മേനോനെയും പോലെ മലയാളികൾക്ക് സുപരിചിതയാണ് മകൾ അലംകൃത. അല്ലി എന്ന് വിളിക്കുന്നഅലംകൃതയുടെ ചെറിയ വലിയ വിശേഷങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അല്ലിയുടെ ഒരു എഴുത്ത് പങ്കുവച്ച് സുപ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

തന്റെ പിറന്നാൾ മനോഹരമാക്കിയതിന് നന്ദി പറഞ്ഞുള്ള അലംകൃതയുടെ കുറിപ്പാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. “ഏറ്റവും മനോഹരമായൊരു പിറന്നാൾ എനിക്ക് തന്നതിന് നന്ദി ഡാഡ. പാരസെയ്‌ലിംഗ് അടിപൊളിയായിരുന്നു. എന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകുന്നതിനും, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നതിനും എനിക്കൊപ്പം കളിക്കുന്നതിനും സ്നേഹിക്കുന്നതിനും എന്റെ ഡാഡ ആയതിനും നന്ദി“ എന്നാണ് പൃഥ്വിക്കുള്ള കുറിപ്പിൽ അല്ലി കുറിച്ചത്.

“എന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്നതിനും സർപ്രൈസുകൾ തരുന്നതിനും എല്ലാറ്റിലും സഹായിക്കുന്നതിനും എന്റെ മമ്മ ആയതിനും നന്ദി,”എന്നായിരുന്നു സുപ്രിയയ്ക്കായി അലംകൃത കുറിച്ചത്. ഈ കുറിപ്പാണ് സുപ്രിയ പങ്കുവച്ചത്. 

“അല്ലിയുടെ മമ്മയും ഡാഡയും ആയതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. അവളുടെ ഇത്തരം കുറിപ്പുകൾ ഞാൻ ഇഷ്ടപ്പെടുന്നു. ഡാഡ അവളെ വളരെയധികം കാര്യങ്ങൾക്ക് അനുവദിക്കുന്നുവെന്നും മമ്മ അനുവദിക്കുന്നില്ലെന്നും പറഞ്ഞത് ദയവായി ശ്രദ്ധിക്കുമല്ലോ”, എന്നായിരുന്നുി സുപ്രിയയുടെ കുറിപ്പ്. പിന്നാലെ നിരവധി പേരാണ് അല്ലിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇങ്ങനെ ഒരു പൊന്നു മോൾക്ക് ജന്മം നൽകാൻ സാധിച്ചതിൽ നിങ്ങൾ അച്ഛനും അമ്മയും ഭാഗ്യം ചെയ്തിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 

സെപ്റ്റംബർ 8ന് ആയിരുന്നു അല്ലിയുടെ എട്ടാം പിറന്നാൾ. "ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ 8-ാം വര്‍ഷത്തിലേക്ക്, മമ്മയുടെയും ഡാഡയുടെയും എക്കാലത്തെയും സൂര്യപ്രകാശം! അന്വേഷണാത്മകവും സാഹസികതയും ലോകത്തെ സ്‌നേഹിക്കുന്നവളുമായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണ്. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. എട്ടാം പിറന്നാള്‍ ആശംസകള്‍ ഒപ്പം അല്ലിയുടെയും സുപ്രിയയുടെയും എന്റെയും എല്ലാവരുടെയും ഓണാശംസകള്‍", എന്നാണ് പൃഥ്വിരാജ് അല്ലിക്ക് ആശംസ അറിയിച്ചു കൊണ്ട് കുറിച്ചിരുന്നത്. 

പ്രഭുദേവയുടെ കൊറിയോഗ്രഫി; കിടിലൻ ഡാൻസുമായി തെലുങ്കിലെ സ്റ്റീഫനും സയീദ് മസൂദും

അതേസമയം, കടുവ, തീർപ്പ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ഈ വർഷത്തെ പൃഥ്വിരാജിന്റെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. രതീഷ് അമ്പാട്ടാണ് തീർപ്പ് സംവിധാനം ചെയ്തത്. അല്‍ഫോണ്‍സ് പുത്രന്‍റെ ഗോള്‍ഡ് ആണ് റിലീസ് കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളില്‍ ഒന്ന്. ഓണം തിയറ്ററുകളില്‍ എത്തുമെന്ന് അറിയിച്ച ചിത്രത്തിന്‍റെ റിലീസ് അടുത്തിടെ മാറ്റിവച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios