നേരത്തെ മരക്കാര്‍ ലൊക്കേഷനിലെത്തിയ അജിത്ത് കുമാറിന്‍റെ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു

മരക്കാര്‍ (Marakkar) ചിത്രീകരണസമയത്ത് ലൊക്കേഷന്‍ സന്ദര്‍ശിച്ച മറ്റൊരു താരത്തിന്‍റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചു. ജനപ്രിയ തമിഴ് താരം വിജയ് സേതുപതിയാണ് (Vijay Sethupathi) മരക്കാറിന്‍റെ സെറ്റിലെത്തി മോഹന്‍ലാലിനും (Mohanlal) പ്രിയദര്‍ശനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചെലവിട്ടത്. നേരത്തേ മരക്കാറിന്‍റെ സെറ്റിലെത്തിയ അജിത്ത് കുമാറിന്‍റെ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ചിത്രത്തിന്‍റെ റിലീസിനായി രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. കൊവിഡിന് മുന്‍പ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയറ്ററുകള്‍ അടച്ചതുമൂലം അനിശ്ചിതമായി നീളുകയായിരുന്നു. അടുത്തിടെ ഡയറക്റ്റ് ഒടിടി റിലീസ് പ്രഖ്യാപിച്ചതിനു ശേഷമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. സിനിമാ സംഘടനകളും ആന്‍റണി പെരുമ്പാവൂരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സാംസ്‍കാരിക മന്ത്രി സജി ചെറിയാനാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. 

അതേസമയം മരക്കാര്‍ റിലീസ് ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. കൊവിഡ് കാലത്തിനുശേഷമെത്തുന്ന മോഹന്‍ലാലിന്‍റെ ആദ്യ തിയറ്റര്‍ റിലീസ് എന്നതിനൊപ്പം പ്രിയതാരത്തിന്‍റെ കരിയറിലെ ഏറ്റവും വലിപ്പമേറിയ ചിത്രം എന്നതും ആരാധകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഇത്തവണത്തെ ദേശീയ പുരസ്‍കാരവും ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗും പല തിയറ്ററുകളിലും ആരംഭിച്ചിട്ടുണ്ട്.

YouTube video player