ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എന്ന ഹന്ദി ചിത്രത്തിലൂടെ 15-ാം വയസിലാണ് തമന്ന സിനിമയില്‍ എത്തുന്നത്

ദക്ഷിണേന്ത്യന്‍ സിനിമകളിലാണ് നിലവില്‍ നിറസാന്നിധ്യമായി നില്‍ക്കുന്നതെങ്കിലും തമന്ന ഭാട്ടിയയെ അറിയാത്ത സിനിമാപ്രേമികള്‍ ഉത്തരേന്ത്യയിലും ഉണ്ടാവില്ല. തമന്നയുടെ സിനിമാ അരങ്ങേറ്റം തന്നെ ഹിന്ദി സിനിമയിലൂടെ ആയിരുന്നുതാനും. ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എന്ന ഹന്ദി ചിത്രത്തിലൂടെ 15-ാം വയസിലാണ് തമന്ന സിനിമയില്‍ എത്തുന്നത്. 2005 ല്‍ പുറത്തെത്തിയ ചിത്രമാണിത്. ഇപ്പോഴിതാ ഈ സിനിമയുടെ റിലീസിന് മുന്‍പുള്ള തമന്നയുടെ ഒരു ലഘു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് പറയുന്ന തമന്നയെ വീഡിയോയില്‍ കാണാം.

Add Asianetnews as a Preferred SourcegooglePreferred

"ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. 2005 ല്‍ ഞാന്‍ പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാവാറായി", എന്നാണ് വീഡിയോയില്‍ തമന്നയുടെ വാക്കുകള്‍. ഇന്‍സ്റ്റഗ്രാമിലൂടെ എത്തിയ ഈ വീഡിയോയ്ക്ക് ഇതിനകം 2.4 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 

ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എത്തിയ അതേവര്‍ഷം തന്നെ തമന്നയുടെ ഒരു തെലുങ്ക് ചിത്രവും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ശ്രീ എന്ന ചിത്രമായിരുന്നു ഇത്. 2016 ലാണ് കേഡി എന്ന ചിത്രത്തിലൂടെ തമന്ന തമിഴില്‍ എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അജയ് ദേവ്ഗണ്‍ നായകനായ ഹിമ്മത്‍വാല എന്ന ചിത്രത്തിലൂടെ 2013 ലാണ് പിന്നീട് ഹിന്ദിയിലേക്ക് എത്തുന്നത്. ഹംഷക്കല്‍സ്, ഖാമോഷി, ബബ്ലി ബൌണ്‍സണ്‍, പ്ലാന്‍ എ പ്ലാന്‍ ബി, ലസ്റ്റ് സ്റ്റോറീസ് 2 തുടങ്ങിയ ചിത്രങ്ങളും പിന്നീട് അഭിനയിച്ചു. രജനികാന്തിന്‍റെ ജയിലറിലെ തമന്ന അഭിനയിച്ച ഡാന്‍സ് നമ്പര്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. 

ALSO READ : 'ലിയോ'യ്ക്ക് ഹൈപ്പ് കൂടുതലാണെന്ന് അഭിപ്രായമുണ്ടോ? വിജയ് ചിത്രത്തിന് ഹൈപ്പ് കൂട്ടിയ 10 കാരണങ്ങള്‍

View post on Instagram