Asianet News MalayalamAsianet News Malayalam

മൃദംഗം വായിച്ച് യുവ, നൃത്തം ചെയ്ത് മൃദുല; ഗൃഹപ്രവേശം ആഘോഷമാക്കി താരങ്ങൾ

യുവയുടെ പാലക്കാട്ടെ തിരുനെല്ലായ ഗ്രാമത്തിലെ പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങാണ് ബന്ധുക്കളും താരങ്ങളും ചേർന്ന് ആഘോഷമാക്കിയത്

Television stars Mridula Vijay and Yuva Krishna celebrate the milking ceremony of their new home
Author
Thiruvananthapuram, First Published Aug 31, 2021, 7:27 PM IST

സീരിയൽ താരങ്ങളായ മൃദുലയും യുവയും അടുത്തിടെയാണ് വിവാഹിതരായത്. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ആവേശമാണ്. നിരന്തരം വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ എത്താറുമുണ്ട്.  ഇരുവരുടെയും വിവാഹവും പിറന്നാളും യാത്രകളും സീരിയൽ വിശേഷങ്ങളും എല്ലാം  ആരാധകർ ഏറ്റെടുക്കാറുണ്ട്. 

ഇതിനെല്ലാം പുറമെ പുതിയൊരു വിശേഷവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍ 'മൃദ്വ' എന്ന് വിളിക്കുന്ന ഈ താരജോടി. യൂട്യൂബ് ചാനലായ മൃദ്വയിൽ തന്നെയാണ് ഇരുവരും വിശേഷം വീഡിയോ ആയി പങ്കുവച്ചിരിക്കുന്നത്. പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങില്‍ നിന്നുള്ള രസകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

യുവയുടെ പാലക്കാട്ടെ തിരുനെല്ലായ ഗ്രാമത്തിലെ പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങാണ് ബന്ധുക്കളും താരങ്ങളും ചേർന്ന് ആഘോഷമാക്കിയത്. എല്ലാവരും ചേർന്ന് പാട്ട് പാടിയും നൃത്തം ചെയ്തും വിശേഷദിവസം ആഘോഷമാക്കി.  യുവ മൃദംഗം വായിക്കുന്നതും മൃദുല നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.  

വിവാഹ ശേഷമുള്ള യാത്രയുടെയും ആഘോഷത്തിന്‍റെയുമെല്ലാം വിശേഷങ്ങള്‍ മൃദുല പങ്കുവച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു മൃദുലയുടെ പിറന്നാൾ. വിവാഹ ശേഷമുളള മൃദുലയുടെ ആദ്യ പിറന്നാൾ ദിനത്തിൽ മൃദുലയ്ക്ക് യുവ സർപ്രൈസ് സമ്മാനവും നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios