Asianet News MalayalamAsianet News Malayalam

'ആ പേര് നിങ്ങളിലെ എല്ലാം പറയുന്നു'; ഡിംപലിന്റെ ടാറ്റുവിന് അനൂപിന്റെ കമന്റ്

അച്ഛന്റെ പേരാണ് ഡിംപൽ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നത് ' നിങ്ങൾ എപ്പോഴും എന്റെ കൂടെയുണ്ട് പപ്പാ...' എന്നാണ് ഡിംപൽ കുറിച്ചിരിക്കുന്നത്. 

That name says it all to you Anoop krishnan comment on Dimpal bhal s tattoo
Author
Kerala, First Published Jul 18, 2021, 10:05 PM IST

ബിഗ് ബോസ് സീസൺ മൂന്നിൽ ഏറെ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ ഭാൽ. ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ട ഏക മത്സരാർത്ഥിയും ഡിംപൽ തന്നെയാകും. മത്സരാർത്ഥിയെന്ന നിലയിൽ തുടക്കം മുതലുള്ള താരത്തിന്റെ പ്രകടനം തന്നെ ആയിരുന്നു ഡിംപലിലേക്ക് ആരാധകരെ അടുപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഷോ അവസാനിച്ചെങ്കിലും ആരാധകരുമായി സംവദിക്കാൻ സോഷ്യൽ മീഡിയയിൽ സജീവമാണ് ഡിംപൽ.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും എല്ലാമായി ഡിംപൽ ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ടാറ്റു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഡിംപൽ. അച്ഛന്റെ പേരാണ് ഡിംപൽ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നത് ' നിങ്ങൾ എപ്പോഴും എന്റെ കൂടെയുണ്ട് പപ്പാ...' എന്നാണ് ഡിംപൽ കുറിച്ചിരിക്കുന്നത്.  നിരവധി ആരാധകരാണ് ഡിംപലിനെ സ്നേഹം അറിയിക്കുന്നത്.

'പ്രോത്സാഹനം.. കരുത്ത്.. നിങ്ങളുടെ ശക്തി.... എല്ലാം അദ്ദേഹത്തിന്റെ പേര് പറയുന്നു... സത്യവീർസിംഗ്. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ'- എന്നാണ് മറ്റൊരു മത്സരാർത്ഥിയായിരുന്ന അനൂപ് കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് മത്സരം നടക്കുന്നതിനിടയിലായിരുന്നു ഡിംപലിന്റെ പിതാവ് മരണപ്പെട്ടത്. ഷോയിൽ നിന്ന് പുറത്തുപോയ താരം തിരികെ ഷോയിൽ പ്രവേശിക്കുകയായിരുന്നു. 

താമസം നേരിട്ടാലും ബിഗ് ബോസ് ഫിനാലെ ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചതിന്റെ ആവേശത്തിൽ കൂടിയാണ് ആരാധകർ. ഈ മാസം വിജയി അറിയാമെന്നും വാർത്തകളുണ്ട്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ ആയിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios