Asianet News MalayalamAsianet News Malayalam

‘എനിക്കും ഇപ്പോൾ റോയൽ ഫീൽ കിട്ടി’; സഞ്ജുവിന് ആശംസയുമായി ടൊവിനോ തോമസ്

പഞ്ചാബ് കിംഗ്‌സിനെതിരെ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയുമായാണ്. 

tovino thomas facebook post about sanju samson
Author
Kochi, First Published Apr 12, 2021, 3:14 PM IST

പിഎല്ലിൽ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്ന സഞ്ജു സാംസണിന് ആശംസയുമായി നടൻ ടൊവിനോ തോമസ്. സമയം കിട്ടുമ്പോഴൊക്കെ എല്ലാവരേയും പോലെ താനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ടെന്നും അതിന് കാരണം സഞ്ജുവാണെന്നും ടൊവിനോ പറഞ്ഞു.  സഞ്ജു അയച്ച് കൊടുത്ത ജേഴ്‌സിയുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

‘ഇപ്പോൾ എനിക്കും റോയൽ ഫീൽ കിട്ടി. സമയം കിട്ടുമ്പോഴൊക്കെ എല്ലാ മലയാളികളേയും പോലെ ഞാനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ട്. അതിന് കാരണം സഞ്ജുവാണ്. ജേഴ്‌സിക്ക് നന്ദി ബ്രോ. നിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിലേക്ക് പറക്കട്ടെ. ഞങ്ങൾക്ക് അഭിമാനമാണ് നീ. എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു‘ എന്നാണ് ടൊവിനോ കുറിച്ചത്. 

Now I get the Royal feel! Whenever possible I used to follow Rajasthan Royals for the very reason we all Keralites do -...

Posted by Tovino Thomas on Monday, 12 April 2021

പഞ്ചാബ് കിംഗ്‌സിനെതിരെ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയുമായാണ്. സഞ്ജു 2013ലാണ് രാജസ്ഥാൻ റോയൽസിലെത്തുന്നത്. ആദ്യ സീസണിൽ 11 കളിയിൽ 206 റൺസുമായി തുടക്കം. 2018ൽ 15 കളിയിൽ നേടിയ 441 റൺസാണ് മികച്ച പ്രകടനം. കഴിഞ്ഞ സീസണിൽ സഞ്ജു നേടിയത് 14 ഇന്നിംഗ്സിൽ 375 റൺസാണ്. ഐപിഎല്ലിൽ ആകെ 107 മത്സരങ്ങൾ കളിച്ച സഞ്ജു രണ്ട് സെഞ്ചുറിയും 13 അ‍ർധ സെഞ്ചുറിയുമടക്കം 2584 റൺസ് നേടിയിട്ടുണ്ട്. 191 ബൗണ്ടറികളും 115 സിക്സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നു. 

Follow Us:
Download App:
  • android
  • ios