വീഡിയോയില്‍ വനിത പൊലീസ് അടങ്ങുന്ന സംഘം ഉര്‍ഫിയെ തങ്ങളോടൊപ്പം സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുന്നത് കാണാം. 

മുംബൈ: നടിയും മോഡലുമായ ഉര്‍ഫി ജാവേദ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പപ്പരാസിയായ വൈറല്‍ ബയാനിയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രാവിലെ ഒരു കോഫി ഷോപ്പില്‍ എത്തിയ ഉര്‍ഫിയെ ഒരു സംഘം പൊലീസ് വിളിച്ച് പുറത്തുവരുത്തി കസ്റ്റഡിയില്‍ എടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

വീഡിയോയില്‍ വനിത പൊലീസ് അടങ്ങുന്ന സംഘം ഉര്‍ഫിയെ തങ്ങളോടൊപ്പം സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുന്നത് കാണാം. ഉർഫി ഡെനിം പാന്റിനൊപ്പം ചെറിയ ചുവന്ന ടോപ്പുമാണ് വീഡിയോയില്‍ ധരിച്ചിരിക്കുന്നത്. ഉര്‍ഫിയുടെ കൈകള്‍ പിടിച്ചാണ് ഇവരെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. എന്തായാലും ഈ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

വീഡിയോ കാണാം

View post on Instagram

അതേ സമയം ഇതൊരു പ്രാങ്ക് വീഡിയോയാണ് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രതികരണം. ഇതില്‍ ഇതുവരെ വിശദീകരണം വന്നിട്ടില്ല. എന്തിനാണ് ഇത്രയും ചെറിയ ഡ്രസ് ധരിക്കുന്നത് എന്ന് പൊലീസ് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. അത് ഒരിക്കലും പൊതു സ്ഥലത്ത് ചിലപ്പോള്‍ പൊലീസ് ചോദിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ഇത് പ്രാങ്ക് വീഡിയോ ആയിരിക്കാം എന്നാണ് വിശദീകരണം. 

വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളിലൂടെ എന്നും ട്രോളുകൾ ഏറ്റുവാങ്ങുന്ന നടിയാണ് ഉർഫി ജാവേദ്. ഇന്ത്യയിലെ മികച്ച റിയാലിറ്റി ഷോയായ ഹിന്ദി ബി​ഗ് ബോസിൽ മത്സരാർത്ഥി ആയെത്തി ശ്രദ്ധനേടിയ ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങൾ പലപ്പോഴും അതിരുകടക്കാറുമുണ്ട്. വൻ വിമർശനങ്ങളാണ് ഇതിന്റെ പേരിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളതും. അടുത്തിടെ ഇത്തരം ഒരു പരീക്ഷണത്തിലൂടെ ഉർഫിക്ക് വധഭീഷണി വന്നിരുന്നു. 

ഹലോവീന്‍ പാർട്ടിക്ക് വേണ്ടി ആയിരുന്നു ഉർഫിയുടെ പുതിയ പരീക്ഷണം. അതും ‘ഭൂല്‍ ഭുലയ്യ’ എന്ന ചിത്രത്തില്‍ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റിനെ അനുകരിച്ചു കൊണ്ടുള്ളതും. ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ ഭീഷണി സന്ദേശം താരത്തിനെതിരെ വരികയായിരുന്നു. 

തങ്കലാനിലെ നായക വേഷത്തിന്‍റെ പ്രത്യേകത വെളിപ്പെടുത്തി വിക്രം; അത്ഭുതപ്പെട്ട് സിനിമ ലോകം.!

വെറും നാല് മലയാള ചിത്രങ്ങള്‍ നേടിയ ആ നേട്ടം; ഒടുവില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡും നേടി.!