Asianet News MalayalamAsianet News Malayalam

'ടൗവല്‍ ഉടുത്ത് ഇടി കൊള്ളാന്‍ വയ്യ': ഭാര്യ കത്രീനയുടെ 'ടൗവല്‍ ഫൈറ്റിനെക്കുറിച്ച്' വിക്കി

ഈ ആക്ഷന്‍ രംഗത്ത് കത്രീന ഗംഭീരമായി ചെയ്തുവെന്നും വിക്കി പറഞ്ഞു. ശരിക്കും കത്രീനയെക്കുറിച്ച് അഭിമാനിക്കുന്നു. കത്രീന ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷൻ നടിമാരില്‍ ഒരാളാണെന്നും വിക്കി പറയുന്നു. 

Vicky Kaushal reacts to wife Katrina Kaifs towel fight in Tiger 3 vvk
Author
First Published Nov 29, 2023, 11:28 AM IST

മുംബൈ: 'ടൈഗർ 3' എന്ന സല്‍മാന്‍ ഖാന്‍റെ ആക്ഷന്‍ സ്പൈ ത്രില്ലറില്‍ സോയ എന്ന വേഷത്തിലാണ് കത്രീന കൈഫ് എത്തിയത്. കത്രീന അഭിനയിച്ച ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ തീയറ്റരില്‍ ആരാധകരുടെ കൈയ്യടിയും നേടിയിരുന്നു. പ്രത്യേകിച്ച് കത്രീന ചിത്രത്തില്‍ നടത്തിയ ടൗവല്‍ ഫൈറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്രെയിലര്‍ ഇറങ്ങിയ സമയം മുതല്‍ ആരാധകര്‍ കാത്തിരുന്ന രംഗമായിരുന്നു ഇത്. 

ഇപ്പോഴിതാ കത്രീന കൈഫിന്‍റെ ഭർത്താവായ നടന്‍ വിക്കി കൗശൽ എക്‌സ്‌പ്രസ് അഡയുമായുള്ള സംഭാഷണത്തിൽ ഈ ഫൈറ്റിനെക്കുറിച്ച് രസകരമായി പ്രതികരിച്ചിരിക്കുകയാണ്. 'ടൈഗർ 3' യിലെ ടൗവല്‍ ഫൈറ്റില്‍ എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് വിക്കി പറ‌ഞ്ഞത് ഇതാണ്. "ഞാനും കത്രീനയും ഒന്നിച്ചാണ് സിനിമ കണ്ടത്. ആ സീന്‍ വന്നപ്പോള്‍ ഞാന്‍ കത്രീനയോട് പറഞ്ഞു. ഒരു വിഷയത്തില്‍ ഞാന്‍ താനുമായി ഒരു തര്‍ക്കത്തിനും ഇല്ല, കാരണം എനിക്ക് ടൗവല്‍ ധരിച്ച് അടി വാങ്ങാന്‍ കഴിയില്ല".

ഈ ആക്ഷന്‍ രംഗത്ത് കത്രീന ഗംഭീരമായി ചെയ്തുവെന്നും വിക്കി പറഞ്ഞു. ശരിക്കും കത്രീനയെക്കുറിച്ച് അഭിമാനിക്കുന്നു. കത്രീന ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷൻ നടിമാരില്‍ ഒരാളാണെന്നും വിക്കി പറയുന്നു. അതേ സമയം ബോളിവുഡിലെ പഴയകാല ആക്ഷന്‍ ഡയറക്ടറായ  വിക്കി കൗശലിന്‍റെ പിതാവ് ശ്യാം കൗശല്‍ ടൈഗറിലെ അഭിനയത്തിന് കത്രീനയെ നേരത്തെ പുകഴ്ത്തിയിരുന്നു. 

ആക്ഷൻ രംഗങ്ങളിൽ  കത്രീന മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും. ചിത്രത്തിന്‍റെ വിജയത്തില്‍ കത്രീനയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകള്‍ നേരത്തെ കത്രീന നന്ദിയും പറഞ്ഞിരുന്നു. വിക്കി കൗശൽ തന്റെ 'സാം ബഹാദൂർ' എന്ന സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് ഇപ്പോള്‍. ഡിസംബർ 1 ന് രൺബീർ കപൂറിന്റെ 'അനിമൽ' സിനിമയ്ക്കൊപ്പമാണ് ഈ ബയോപിക് തീയറ്ററുകളില്‍ എത്തുന്നത്. 

അതേ സമയം സല്‍മാന്‍ കത്രീന ചിത്രം ടൈഗര്‍ 3 ദീപാവലി ദിവസമാണ് തീയറ്ററില്‍ എത്തിയത്. ചിത്രം ഇതിനകം 260 കോടിയോളം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയിട്ടുണ്ട്. 

ലോകേഷ് രജനി ചിത്രത്തില്‍ ഞെട്ടിക്കാന്‍ ഒരു യുവ സൂപ്പര്‍താരം; പുതിയ അപ്ഡേറ്റ്.!

രണ്‍ബീര്‍ രശ്മിക 'ചൂടന്‍ രംഗത്തിന്‍റെ' സമയം കുറയ്ക്കണം; ആനിമല്‍ അണിയറക്കാരോട് സെന്‍സര്‍ ബോര്‍ഡ്

Latest Videos
Follow Us:
Download App:
  • android
  • ios