മലയാള സിനിമയിലെ യുവതാരങ്ങളായ ബാലു വർ​ഗീസും വിഷ്ണു ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നു. ഫെബ്രുവരി രണ്ടിനാണ് ഇരുവരുടേയും വിവാഹം.

മലയാള സിനിമയിലെ യുവതാരങ്ങളായ നടൻ ബാലു വർ​ഗീസും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും വിവാഹിതരാകാൻ പോകുന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫെബ്രുവരി രണ്ടിനാണ് ബാലുവിന്റെയും വിഷ്ണുവിന്റെയും വിവാഹം നടക്കുക.

നടിയും മോഡലുമായ എലീന കാതറിനാണ് ബാലു വർഗീസിന്റെ വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. പുതുവർഷപ്പുലരിയിലാണ് എലീനയുമായി പ്രണയത്തിലാണെന്ന വിവരം ബാലു ആരാധകരുമായി പങ്കുവച്ചത്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

View post on Instagram

ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം നടക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങൾ വിവാഹത്തിനെത്തുമെന്നാണ് റിപ്പോർട്ട്. വൈകിട്ട് വല്ലാർപാടം ആൽഫാ ഹൊറസൈനിൽവച്ച് വിവാഹസൽ‌ക്കാരം നടത്തും.

View post on Instagram

കോതമംഗലം സ്വദേശിയായ ഐശ്വര്യയെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹം ചെയ്യുന്നത്. കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. തുടർന്ന് കലൂർ റെന ഓഡിറ്റോറിയത്തിൽ വൈകിട്ട് വിവാഹസൽക്കാരം നടത്തും.

Read More: നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു

ലാൽ ജോസ് സംവിധാനം ചെയ്ത 'ചാന്ത്പൊട്ട്' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബാലു വർ​ഗീസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചെറുതും വലുതുമായി ഇതുവരെ മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ ബാലു വേഷമിട്ടിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ 'എന്‍റെ വീട് അപ്പൂന്‍റേം' എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്.

Read More: ബാലു വര്‍ഗീസിന്‍റെ വിവാഹ നിശ്ചയം; തകര്‍പ്പന്‍ ചുവടുകളുമായി ആഘോഷമാക്കി ആസിഫും സമയും

2015 ല്‍ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പിന്നീട് 'കട്ടപ്പനയിലെ ഹൃത്വിക് റോഷ'നിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍', 'ഒരു യമണ്ടന്‍ പ്രേമകഥ' എന്നീ ചിത്രങ്ങള്‍ക്കും വിഷ്ണു തിരക്കഥ രചിച്ചിരുന്നു. ഷാഫി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് വിഷ്ണു ഇപ്പോള്‍.