Asianet News MalayalamAsianet News Malayalam

'കുടുംബവിളക്കി'ല്‍ നിന്ന് പിന്മാറിയത് വിവാഹത്തിനല്ല; മറുപടിയുമായി അമൃത

ജനപ്രിയ ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്കിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു അമൃത നായരുടെ പിന്മാറ്റം. 

Withdrawal from serial kudumbavilakku is not for marriage actress Amrita nair responds to campaigns
Author
Kochi, First Published Oct 23, 2021, 5:10 PM IST

നപ്രിയ ഏഷ്യാനെറ്റ് പരമ്പരയായ(serial) കുടുംബവിളക്കിൽ(kudumbavilakku) നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു അമൃത നായരുടെ(amrita nair) പിന്മാറ്റം. ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. എന്നാൽ പിന്മാറ്റത്തിന് കാരണം താരത്തിന്റ വിവാഹമാണെന്ന തരത്തിലായിരുന്നു വാർത്തകൾ. ഇപ്പോഴിതാ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുകയാണ് അമൃത. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.

കുടുംബവിളക്കിൽ നിന്ന് പിന്മാറാൻ കാരണം നല്ലൊരു ഷോ കിട്ടിയതിനാലാണെന്ന് താരം പറയുന്നു. നല്ലൊരു പ്രോജക്ട് വന്നു. അത് കളയാൻ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജ്കടു കൊണ്ട് മാത്രം മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നു. സീരിയലിന് പകരം ഒരു പ്രോഗ്രാമായിരുന്നു അത്. പരിപാടിയുടെ ഷെഡ്യൂൾ ഡേറ്റും സീരിയലിന്റെ ഷൂട്ടും ഒരുമിച്ച് വന്നപ്പോൾ, ഒന്നും ചെയ്യാൻ പറ്റാതായി. ഞാൻ കാരണം എവിടെയും പ്രശ്നം വരരുതെന്ന് തോന്നിയപ്പോൾ പിന്മാറാന്‍ തീരുമാനിച്ചു. ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു കുടുംബവിളക്ക് സംവിധായകൻ ജോസേട്ടൻ പറഞ്ഞത്. ആ സയമത്ത് മറ്റൊന്നും തോന്നിയില്ല. അങ്ങനെ പ്രോഗ്രാം എടുക്കുകയായിരുന്നു. കുടുംബവിളക്കിൽ നിന്ന് മാറിയപ്പോൾ ചെറിയ ബ്രേക്ക് കിട്ടി. അപ്പോൾ ഒരു ഷോട്ട്ഫിലിം ചെയ്തു. 

ഇതിനിടയിൽ എന്റെ കല്യാണം കഴിഞ്ഞെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്.  ഇതിന് പിന്നിൽ ആ ഷോട്ട്ഫിലിമിലെ മുസ്ലിം പെൺകുട്ടിയായ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. അതിൽ താലിയൊക്കെയിട്ടുള്ള വേഷമായിരുന്നു ചെയ്തത്. ആ ചിത്രങ്ങൾ കണ്ട് വിവാഹം കഴിഞ്ഞെന്ന് ചില മാധ്യമങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ താൻ വിവാഹം കഴിഞ്ഞ് അഭിനയം നിർത്തിപ്പോയെന്ന് ആളുകൾ പറയുമെന്നും അമൃത പറഞ്ഞു.

Follow Us:
Download App:
  • android
  • ios