ഹീമയുടെ പോരാട്ടവീര്യം ലോകം അറിയേണ്ടതാണെന്ന ബോധ്യത്തിലാണ് 2005 മുതല്‍ യൂണിസെഫ് (unicef) ഗുഡ് വില്‍ അംബാസഡറായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് ബെക്കാമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മധ്യപ്രദേശിലെ താബുവ ജില്ലയിലെ ബര്‍ഖേഡ ഗ്രാമത്തില്‍ നിന്നുള്ള ഭില്‍ ഗോത്രവിഭാഗക്കാരിയാണ് ഹീമ നിനാമ.
ലോക ശിശുദിനമായ നവംബര്‍ 20ന് ഇംഗ്ലീഷ് ഫുട്ബോളിലെ സൂപ്പര്‍ താരം ഡേവിഡ് ബെക്കാം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിടുന്നു. അതോടെ, പതിനേഴ് വയസുള്ള ഇന്ത്യക്കാരി ലോകശ്രദ്ധയിലേക്ക്..! സ്വന്തം ശൈശവ വിവാഹം തടഞ്ഞ് വിദ്യാഭ്യാസം തുടരാന്‍ വിപ്ലവകരമായ നിലപാട് സ്വീകരിച്ച മധ്യപ്രദേശുകാരി ഹീമ നിനാമയെക്കുറിച്ചായിരുന്നു ബെക്കാം സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിച്ചത്.
ഹീമയുടെ പോരാട്ടവീര്യം ലോകം അറിയേണ്ടതാണെന്ന ബോധ്യത്തിലാണ് 2005 മുതല്‍ യൂണിസെഫ് (unicef) ഗുഡ് വില്‍ അംബാസഡറായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് ബെക്കാമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മധ്യപ്രദേശിലെ താബുവ ജില്ലയിലെ ബര്‍ഖേഡ ഗ്രാമത്തില്‍ നിന്നുള്ള ഭില്‍ ഗോത്രവിഭാഗക്കാരിയാണ് ഹീമ നിനാമ. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടുകാര്‍ ഹീമയുടെ വിവാഹം ഉറപ്പിച്ചു.
എന്നാല്‍, പഠനം തുടരാന്‍ ആഗ്രഹിച്ച ഹീമ വിവാഹത്തെ നിശിതമായി എതിര്‍ക്കുകയും വീട്ടുകാര്‍ക്ക് മുന്നില്‍ ധിക്കാരിയാവുകയും ചെയ്തു. തനിക്ക് ഒറ്റക്ക് പിടിച്ചു നില്ക്കാന് കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെയും മറ്റ് അധ്യാപകരുടെയും സഹായം അഭ്യര്‍ഥിച്ചു ഹീമ. അധ്യാപകര്‍ ഇടപെട്ട് വീട്ടുകാര്‍ക്ക് ബോധവത്കരണം നല്‍കിയതോടെ ആ വിവാഹം വേണ്ടെന്ന് വെച്ചു.
തുടര്‍ന്ന് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടു പോയ ഹീമ പതിനൊന്നാം ക്ലാസ് മികച്ച രീതിയില്‍ വിജയിക്കുകയും ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുകയും ചെയ്യുന്നു. ഭാവിയില്‍ അധ്യാപികയാവുകയാണ് ഹീമയുടെ ലക്ഷ്യം. അത് ജീവനോപാദിക്ക് വേണ്ടിയല്ല, തന്നെ പോലെ പഠിക്കാന്‍ താത്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ സ്വയംപര്യാപ്തത നേടാന്‍ സഹായിക്കുക. അതാണ് ഹീമയുടെ സ്വപ്നം.
ഇത് ഡേവിഡ് ബെക്കാമിനെ ഏറെ ആകര്‍ഷിച്ചു. നല്ല രീതിയിലുള്ള പിന്തുണയും പ്രോത്സാഹനവും അവസരങ്ങളും ലഭിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തം ജീവിതം മാത്രമല്ല, മറ്റുള്ളവരുടെ ജീവിത്തില്‍ പോലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിന്റെ ഉത്തമ മാതൃകയാണ് ഹീമയെന്ന് ബെക്കാം അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലകളില്‍ യൂണിസെഫും പങ്കാളിത്ത സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ബെക്കാം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയ്ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ഡേവിഡ് ബെക്കാം. യൂണിസെഫ് അംബാസഡറായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ 2015 ലാണ് ബെക്കാം തന്റെ ജേഴ്സി നമ്പറായ ഏഴിന്റെ പേരില്‍ സെവന് ദ ഡേവിഡ് ബെക്കാം യൂണിസെഫ് ഫണ്ട് ആരംഭിച്ചത്. യുദ്ധം, രോഗങ്ങള്‍, ശൈശവവിവാഹം, ദാരിദ്ര്യം, സമൂഹത്തില്‍ നിന്നുള്ള അതിക്രമങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിച്ച് അവരുടെ വിദ്യാഭ്യാസവും ഭാവിയും മികവുറ്റതാക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. പാപുവ ന്യൂ ഗി്നിയയിലെ പോഷകാഹാരക്കുറവ് പരിഹരിക്കല്‍, ഇന്തോനേഷ്യയില്‍ സ്കൂള്‍ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം എന്നിവ ബെക്കാമിന്റെ യൂണിസെഫ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
2023 ല്‍ ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ച് സച്ചിന് ടെണ്ടുല്‍ക്കറിനൊപ്പം ചേര്‍ന്ന് കായികരംഗത്തെ ലിംഗസമത്വത്തിനായി ബെക്കാം പ്രചാരണം നടത്തി. 2025 നവംബറില്‍ യൂണിസെഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുംബൈ സന്ദര്‍ശിച്ച ബെക്കാം യുവതലമുറയോട് സംവദിച്ചിരുന്നു. യൂണിസെഫ് പിന്തുണയ്ക്കുന്ന ഫുട്ബോള്‍-പരിസ്ഥിതി പദ്ധതികളില്‍ സജീവമായിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് അതൊരു വലിയ അനുഭവമായിരുന്നു. തനിക്കും അസുലഭമായ നിമിഷമായിരുന്നുവെന്ന് ബെക്കാം പ്രതികരിച്ചിരുന്നു.
ഇന്ത്യയില്‍ ശൈശവ വിവാഹം തടയുന്നതിനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും കായിക പരിശീലനവും ഉറപ്പാക്കുന്നതിനുമുള്ള യൂണിസെഫ് പദ്ധതികളെ ബെക്കാം സജീവമായി പിന്തുണച്ചു വരുന്നുണ്ട്. മധ്യപ്രദേശുകാരി ഹീമ നിനാമയെ ബെക്കാം ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ലഭിച്ച ഒരംഗീകാരമായി സ്വയം വിലയിരുത്തിക്കൊണ്ടാണ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP














