അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്ന ഐപിഎല്‍ ഫൈനല്‍. ഗുജറാത്തിനോളം ആനുകൂല്യം മറ്റൊരു ടീമിനും ഇവിടെ ലഭിക്കാനില്ല, അവരുടെ ഹോം ഗ്രൗണ്ട്

ടോസ് പരാജയപ്പെട്ടതിന് ശേഷം ശുഭ്മാൻ ഗില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു, ഞങ്ങള്‍ ബാറ്റ് ചെയ്യാൻ തന്നെയായിരുന്നു ആഗ്രഹിച്ചതെന്ന്. എന്നാല്‍, ഗുജറാത്ത് ടൈറ്റൻസ് നായകന്റെ വാക്കുകളില്‍ എത്രത്തോളം സത്യമുണ്ടെന്നതില്‍ കമന്ററി ബോക്സില്‍ നിന്ന് ആശങ്ക ഉയരാൻ അധിക സമയമെടുത്തില്ല. പിച്ച് നമ്പര്‍ 6, മിക്സഡ് സോയില്‍. ആ 22 വാരയിലാണ് കിരീടം നിര്‍ണയിക്കപ്പെടുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്ന ഐപിഎല്‍ ഫൈനല്‍. ഗുജറാത്തിനോളം ആനുകൂല്യം മറ്റൊരു ടീമിനും ഇവിടെ ലഭിക്കാനില്ല, അവരുടെ ഹോം ഗ്രൗണ്ട്. ടോസിന് ശേഷം ഗില്‍ കണക്കുകൂട്ടി, ആദ്യ 2,3 ഓവറുകളില്‍ പേസര്‍മാര്‍ക്ക് സ്വിങ്ങ് ലഭിച്ചേക്കാം, ശേഷം എല്ലാം എളുപ്പമായിരിക്കും. ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ ഇതേ വിക്കറ്റില്‍ കളിച്ചതിന്റെ അനുഭവമായിരുന്നു ഗില്ലിനെ ആ നിഗമനത്തിലെത്തിച്ചത്.

പക്ഷേ, ആൻഡി ഫ്ലവര്‍ ഒരുക്കിയ ആ സംഘം ഗുജറാത്തിനുള്ള മുൻതൂക്കങ്ങളെയെല്ലാം ഉപയോഗിക്കാൻ കെല്‍പ്പുള്ളതായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഫൈനലില്‍ ഹോം അഡ്വാന്റേജ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായിരുന്നു. ഒരാള്‍ ഒരു പ്രോപ്പര്‍ ടെസ്റ്റ് ബൗളര്‍, മറ്റൊരാള്‍ കരിയറിന്റെ അസ്തമയത്തിലും. അവര്‍ തിരുമാനിച്ചു ഫൈനലിന്റെ സഞ്ചാരം ഏത് ദിശയിലായിരിക്കണമെന്ന്. ബെംഗളൂരു ആരാധകരുടെ ഗോഡ്, ജോഷ് ഹേസല്‍വുഡ്, സ്വിങ് മാന്ത്രികൻ ഭുവനേശ്വര്‍ കുമാര്‍.

ടൂര്‍ണമെന്റിലുടനീളം ഹേസല്‍വുഡ്-ഭുവി പേസ് സഖ്യം വിജയിച്ചത് സ്വിങ്ങിലായിരുന്നു. പേരുകേട്ട ബാറ്റിങ് നിരയെ അവരുടെ തട്ടകത്തില്‍ ചെന്ന് നിഷ്പ്രഭമാക്കിയ ദിനങ്ങള്‍ താണ്ടിയായിരുന്നു ഇരുവരുടേയും സീസണും. അഹമ്മദാബാദിലെ വിക്കറ്റ് അങ്ങനൊന്നായിരുന്നില്ല, അതിനൊപ്പം സ്വിങ്ങിനെ നേരിടാൻ അറ്റാക്കിങ് തന്ത്രവുമായാണ് ഗില്ലിനൊപ്പം സായ് സുദര്‍ശനും കളത്തിലെത്തിയത്. ആദ്യ രണ്ട് ഓവറുകളില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 18 റണ്‍സ്.

കേവലം വിക്കറ്റില്‍ നിന്നുള്ള സഹായത്തെ ആശ്രയിച്ചായിരുന്നില്ല ബെംഗളൂരു ബൗളിങ് യൂണിറ്റ് സീസണില്‍ മുന്നേറിയത്. സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടാനുള്ള വൈഭവം കൊണ്ടാണ്. ഹേസല്‍വുഡാണ് തുടക്കമിടുന്നത്, മൂന്നാം ഓവറില്‍. സ്ട്രൈക്കില്‍ ഗില്‍, അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹേസല്‍വുഡിന്റെ ഓവറില്‍ 24 റണ്‍സായിരുന്നു ഗില്‍ സ്കോര്‍ ചെയ്തത്. ഓസീസ് പേസറുടെ ആദ്യ പന്ത്, ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിലൂടെ ബൗണ്ടറി നേടി ഒരു സന്ദേശം ഗില്‍ നല്‍കി.

ആ ഒരു പന്ത് മാത്രമെ വേണ്ടിവന്നുള്ളു ഹേസല്‍വുഡിന് വിക്കറ്റിനെ മനസിലാക്കാൻ. മണിക്കൂറില്‍ 141 കിലോമീറ്റര്‍ വേഗതയില്‍ ഹാര്‍ഡ് ആയി ഷോര്‍ട്ട് ഓഫ് ദ ലെങ്തില്‍ പന്ത് ഹിറ്റ് ചെയ്യുന്നു. ഷാര്‍പ്പ് ബൗണ്‍സ്. ആദ്യ പന്ത് ക്രീസുവിട്ടിറങ്ങി നേരിട്ട ഗില്‍, ഇക്കുറി ക്രീസിലേക്ക് ഇറങ്ങി. ഹേസല്‍വുഡ് വിക്കറ്റില്‍ നിന്ന് ജനറേറ്റ് ചെയ്ത ആ എക്സ്ട്ര ബൗണ്‍സിനെ മറികടന്ന് പുള്‍ ചെയ്യാനുള്ള ബാലൻസ് ഗില്ലിനുണ്ടായില്ല. മിഡ് ഓഫിനും ഓണിനും നടുവിലേക്ക് ഉയര്‍ന്ന് പൊങ്ങിയ പന്ത് രജത് പാട്ടിദാറിന്റെ കൈകളില്‍ ഭദ്രം. 50ലധികം ശരാശരിയിലും 160ലധികം സ്ട്രൈക്ക് റേറ്റിലും അഹമ്മദാബാദില്‍ ബാറ്റ് ചെയ്യുന്ന ഗില്‍ എട്ട് പന്തില്‍ 10 റണ്‍സുമായി മടങ്ങി. ഇതായിരുന്നു ബെംഗളുരുവിന്റെ ഫസ്റ്റ് സ്റ്റെപ്പ്.

ഹാർഡ് ലെങ്തുകള്‍ ഉപയോഗിക്കുക ഹേസല്‍വുഡിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല. പക്ഷേ, ഭുവനേശ്വർ കുമാറിന്റെ വെ ഓഫ് എക്‌സിക്യൂഷൻ മറ്റൊന്നാണ്. തൊട്ടടുത്ത ഓവർ, സായ് സുദർശനാണ് സ്ട്രൈക്കില്‍, ഭുവിക്ക് മുന്നില്‍ ഒരു തവണയെ സായ് കീഴടങ്ങിയിട്ടുള്ളു, ഷോർട്ട് ബോളുകള്‍ കളിക്കുക സായിക്കും പ്രിയമുള്ളതാണ്. സായിയുടെ റിസ്റ്റ് വർക്കിനെ വെല്ലുവിളിക്കണമെങ്കില്‍ അത്രത്തോളം ഷാർപ്പും ആക്യുറേറ്റുമാകാണം. അതാണ് ഭുവനേശ്വർ കുമാറും.

ഷോർട്ട് ഓഫ് ദ ലെങ്തില്‍, ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഷാർപ്പ് ബൗണ്‍സര്‍. തൊട്ടുമുന്നിലത്തെ പന്തും ബൗണ്‍സറായിരുന്നതിനാല്‍ സായി ഇത് പ്രതീക്ഷിച്ചിരുന്നില്ല. വൈല്‍ഡായൊരുള്‍ പുള്‍ ഷോട്ട് ശ്രമം, ഹി വാസ് ഔട്ട്‌പ്ലെയ്‌ഡ് ബൈ ഭുവി. ടോപ് എഡ്‌ജ്, ജിതേഷ് ശര്‍മയുടെ കൈകളില്‍ സായിയുടെ ഇന്നിങ്സിന് അവസാനം. ഡഗൗട്ടില്‍ കിരീടം കൈവിട്ട മുഖഭാവവുമായി ഗില്‍. ഏഴുനൂറ് റണ്‍സിലധികം നേടിയ രണ്ട് ഓപ്പണര്‍മാരെയും മടക്കി, രണ്ടാം സ്റ്റെപ്പ്. ബെംഗളൂരു 26-2.

ബെംഗളൂരു പേസ‍ര്‍മാര്‍ മത്സരത്തിലുടനീളം ഈ തന്ത്രം തുടര്‍ന്നു. 56 ഡെലിവെറികളാണ് ബെംഗളൂരു പേസര്‍മാർ ഷോര്‍ട്ട്, ഷോര്‍ട്ട് ഓഫ് ഗുഡ് ലെങ്തില്‍ ഹിറ്റ് ചെയ്തത്. ജേക്കബ് ഡഫിയും, റാസിഖ് ധറും ഭംഗിയായി തങ്ങളുടെ റോളുകളും നിര്‍വഹിച്ചു.

ഗുജറാത്തിന്റെ ബിഗ് ത്രീയിലെ അവസാന കണ്ണിയായ ജോസ് ബട്ട്ലര്‍. പേസര്‍മാരുടെ ഗ്രേറ്റ്‌നസായിരുന്നു അതുവരെയെങ്കില്‍ ഒരു സ്പിന്നറുടെ ബ്രില്യൻസായിരുന്നു ശേഷം. 12 ഓവറില്‍ 73 റണ്‍സ് മാത്രം ദൃശ്യമായ ഗുജറാത്തിന്റെ സ്കോര്‍ബോര്‍ഡിനെ ചലിപ്പിക്കാൻ ബട്ട്ലര്‍ തിരഞ്ഞെടുത്ത് കൃണാലിന്റെ ഓവറായിരുന്നു. പക്ഷേ, ബട്ട്ലറിനെ നന്നായി പഠിച്ച കൃണാല്‍ വൈഡ് യോര്‍ക്കര്‍ നല്‍കി, ക്രീസുവിട്ട ബട്ട്ലര്‍ ശേഷം ഡഗൗട്ടിലേക്ക് മടങ്ങുക മാത്രമാണ് ചെയ്തത്. ക്ലെവര്‍ ബൗളിങ്. ഗുജറാത്തിന്റ 160 പ്ലസ് എന്ന സ്വപ്നം പൊലി‍ഞ്ഞത് ഇവിടെയായിരുന്നു. കിരീടം ബെംഗളൂരു ആദ്യ കൈ തൊട്ടതും ഇതേ നിമിഷത്തില്‍.

പരീക്ഷണങ്ങള്‍ നിറഞ്ഞ ഗുജറാത്ത് ബാറ്റിങ് നിര ബെംഗളൂരു ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഭുവി നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ്. ഹേസല്‍വുഡ് 37-2. ധര്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റുകളും. Batters Win You Matches. Bowlers Win You Tournaments, ബെംഗളൂരു ഈസ് എ ക്ലാസിക്ക് എക്സാമ്പിള്‍.