ഡെഡ്ലൈൻ അവസാനിക്കാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കി. ഇതുവരെ ഔദ്യോഗികമായ ഡീലുകള്‍, ഇനി നടക്കാൻ സാധ്യതയുള്ള താരകൈമാറ്റങ്ങള്‍, എല്ലാം വിശദമായി പരിശോധിക്കാം
ബ്ലോക്ബസ്റ്റർ ട്രേഡുകള്‍, സർപ്രൈസിങ് റീട്ടെൻഷനുകള്, അണ്‍എക്സ്പെക്റ്റഡ് റീലീസുകള്‍. ഐപിഎല്ലിന്റെ 20-ാം സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ കളത്തിന് പുറത്ത് കരുത്ത് തെളിയിക്കുകയാണ്. ഡെഡ്ലൈൻ അവസാനിക്കാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കി. ഇതുവരെ ഔദ്യോഗികമായ ഡീലുകള്‍, ഇനി നടക്കാൻ സാധ്യതയുള്ള താരകൈമാറ്റങ്ങള്‍, എല്ലാം വിശദമായി പരിശോധിക്കാം.
2027 സീസണിന് മുന്നോടിയായി നടന്ന ആദ്യ ട്രേഡ് ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരുന്നു. റിഷഭ് പന്ത് ബാക്ക് ടു ഡല്‍ഹി. പകരം ഡല്‍ഹി ലഖ്നൗവിന് കൈമാറിയത് കുല്‍ദീപ് യാദവിനെ. 15 കോടി രൂപയ്ക്കാണ് പന്തിനെ ഡല്‍ഹി സ്വന്തമാക്കുന്നത്, 13.5 കോടി രൂപയായിരുന്നു കുല്‍ദീപിന്റെ ട്രേഡ് മൂല്യം.
ഇരു സംഘങ്ങള്‍ക്കും വലിയ നഷ്ടമില്ലാത്ത ഒരു ഡീല്‍. ഒരു നാലാം നമ്പർ ബാറ്ററുടെ അഭാവമായിരുന്നു ഡല്‍ഹിയെ കഴിഞ്ഞ സീസണില്‍ വലച്ചത്. നായകൻ അക്സര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയെങ്കിലും മധ്യനിരയ്ക്ക് സ്റ്റബിലിറ്റി കൊണ്ടുവരാൻ കഴിഞ്ഞില്ല. എന്നാല്‍ പന്ത് വരുന്നതോടെ ആ പോരായ്മ നികത്തപ്പെടും. മറുവശത്ത് ലഖ്നൗവിന്റെ ബൗളിങ് നിര കുല്‍ദീപിന്റെ വരവോടെ കൂടുതല്‍ ശക്തമാകും, ദിഗ്വേഷ് റാത്തിക്കൊപ്പം കുല്ദീപെന്ന വിക്കറ്റ് ടേക്കര്‍ കൂടി ചേരുമ്പോള്‍ ലഖ്നൗവിന് ലഭിക്കുന്നത് സോളിഡായൊരു ബൗളിങ് യൂണിറ്റിനെയാണ്.
മറുവശത്ത് ബൗളിങ്ങിനെ ദുര്‍ബലമാക്കുന്ന മറ്റൊരു ട്രേഡില്‍ ഡല്‍ഹി ഭാഗമായി. അത് ഇടം കയ്യൻ പേസറായ ടി നടരാജനെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൈമാറിയതാണ്. അഞ്ച് കോടി രൂപയ്ക്കാണ് ഹൈദരാബാദ് തങ്ങളുടെ മുൻതാരം കൂടിയായിരുന്ന നടരാജനെ തിരിച്ചെത്തിയത്. പകരം, വലം കയ്യൻ സ്പിന്നറായ സീഷൻ അൻസാരിയെയാണ് ലഭിച്ചത്.
ഡല്‍ഹിയെ സംബന്ധിച്ച് ഇതൊരു മികച്ച ഡീലല്ലാത്തതിന്റെ പ്രധാന കാരണം, മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഡല്‍ഹിയുടെ ഏറ്റവും മികച്ച പേസറാണ് സ്റ്റാര്‍ക്ക്, എന്നാല്‍ വരും സീസണില്‍ സ്റ്റാര്‍ക്കിന്റെ അവൈലബിലിറ്റി സംബന്ധിച്ച് വ്യക്തതയില്ല. സ്റ്റാര്‍ക്കിനെ റീപ്ലേസ് ചെയ്യാൻ കഴിയുന്ന ഐഡിയല്‍ ചോയിസായിരുന്നു നടരാജൻ. താരത്തിന്റെ ക്വാളിറ്റി എത്രത്തോളമാണെന്നത് പറയേണ്ടതില്ല. ഈ ഒരു അവസരമാണ് ട്രേഡിലൂടെ ഡല്‍ഹി നഷ്ടപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെ ഔദ്യോഗികമായ ട്രേഡുകളില്‍ ഏറ്റവുമധികം താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ളതാണ്, നാല് പേര്. ലിയാം ലിവിങ്സ്റ്റണും ജാക്ക് എഡ്വേഡ്സുമാണ് ചെന്നൈക്കൊപ്പം ചേര്‍ന്നത്. അതേസമയം, ഖലീല്‍ അഹമ്മദും നാഥാൻ എല്ലിസും ഹൈദരാബാദിലേക്കും ചേക്കേറി. എന്തുകൊണ്ട് ലിവിങ്സ്റ്റണ് എന്ന ചോദ്യത്തിന് ഉത്തരമാണ് മറ്റൊരു ട്രേഡ് റൂമര്‍. രവീന്ദ്ര ജഡേജയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെന്നൈ, അക്സര്‍ പട്ടേലില്‍ ഈ സാധ്യത അവര്‍ കാണുന്നുവെന്നാണ് സൂചന.
അക്സറും ഡിവാള്‍ഡ് ബ്രെവിസും ഉള്‍പ്പെട്ട ഡീലാണ് സംഭവിക്കാൻ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ബ്രെവിസിന്റെ റീപ്ലേസ്മെന്റായായിരിക്കാം ലിവിങ്സറ്റണ്‍. എന്നാല്‍, ഇതില്‍ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലിസിന്റേയും ഖലീലിന്റേയും വരവിന് പിന്നിലും കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസിന്റെ പാങ്കാളിത്തവും സീസണ് മുഴുവൻ പ്രതീക്ഷിക്കേണ്ടതില്ല, അതുകൊണ്ട് ഇരുവരുടേയും വരവ് ഹൈദരാബാിന്റെ പേസ് നിരയെ ശക്തിപ്പെടുത്താൻ സഹായിക്കും.
പക്ഷേ, ബ്ലോക്ബസ്റ്റര്‍ ട്രേഡ് ഇതൊന്നുമല്ല. അത് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലാണ്. ഹാര്‍ദിക്ക് പാണ്ഡ്യ - അര്‍ഷദീപ് സിങ്. ട്രേഡിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നതായാണ് ഔദ്യോഗിക വിവരങ്ങള്‍. സംഭവിച്ചാല്‍, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നായി മാറും. ഇരുടീമുകള്‍ക്കും ഗുണകരമായ കൈമാറ്റം. അര്‍ഷദീപിന്റെ വരവ് മുംബൈയുടെ ബൗളിങ് യൂണിറ്റിലെ പ്രശ്നനങ്ങള്‍ക്ക് പരിഹാരമാകും, ന്യൂബോളിലും ഡെത്തിലും ഒരുപോലെ തിളങ്ങുന്ന ഒരു ബൗളറുടെ അഭാവം മുംബൈക്കുണ്ടായിരുന്നു.
ട്രെന്റ് ബോള്‍ട്ടിനും ദീപക് ചാഹറിനും ഫോം നഷ്ടമായതായിരുന്നു മുംബൈയുടെ വീഴ്ചയുടെ പ്രധാന കാരണങ്ങളിലൊന്ന്. അര്‍ഷദീപ് ജസ്പ്രിത് ബുമ്രയ്ക്കൊപ്പം ചേരുന്നതോടെ ഇന്ത്യക്ക് രണ്ട് ടി20 ലോകകിരീടങ്ങള്‍ നേടിക്കൊടുത്ത ഐക്കോണിക്ക് ഡുവോയെ ബ്ലൂ ആൻഡ് ഗോള്‍ഡില്‍ കാണാം. മറുവശത്ത് ഹാര്‍ദിക്കിന്റെ പടിയിറക്കം അനിവാര്യവും ഒഴിവാക്കാൻ കഴിയാത്തതുമാണെന്ന് കഴിഞ്ഞ മൂന്ന് സീസണുകള്‍ തെളിയിച്ചതാണ്. മാച്ച് വിന്നറും എക്സ് ഫാക്ടറുമായ ഹാര്‍ദിക്കിന്റെ എൻട്രി പഞ്ചാബിനെ ഒന്നുകൂടി ബ്രൂട്ടലാക്കും.
മാര്‍ക്കസ് സ്റ്റോയിനിസെന്ന ഓള് റൗണ്ടറുടെ സാന്നിധ്യം അവിടെയുണ്ട്. പക്ഷേ, താരത്തിന്റെ സ്ഥിരതയില്ലായ്മയും മോശം ഫോമുമൊക്കെ പരിഗണിക്കുമ്പോള്‍ ഹാര്‍ദിക്ക് പെര്‍ഫെക്റ്റ് റീപ്ലേസ്മെന്റാണ്. ഹാര്‍ദിക്ക് ഒരു ടീമിന് നല്കുന്ന ബാലൻസ് എത്രത്തോളമാണെന്ന് എടുത്ത് പറയേണ്ടതില്ല. ഇവിടെ ഹാര്‍ദിക്ക് നേരിടുന്ന ഒരേയൊരു സെറ്റ്ബാക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി അനുഭവിച്ച ക്യാപ്റ്റൻസി ഉണ്ടാകില്ല എന്നത് മാത്രമാണ്.














