ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത
ഡര്ബന്: ക്രിക്കറ്റ് ചരിത്രത്തില് സമാനതകളില്ലാത്ത ഇതിഹാസമാണ് ദക്ഷിണാഫ്രിക്കന് താരം എബി ഡിവിലിയേഴ്സ്. മിസ്റ്റര്-360 എന്നറിയപ്പെടുന്ന എബിഡി ഓള്റൗണ്ട് മികവ് കൊണ്ടാണ് ക്രിക്കറ്റില് ചരിത്രപുരുഷനായത്. വെടിക്കെട്ട് ബാറ്റ്സ്മാനായും പാറിപ്പറക്കുന്ന വിക്കറ്റ് കീപ്പറായും മിന്നല് ഫീല്ഡറായും എബിഡി ആരാധകരെ കയ്യിലെടുത്തു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില് കളിച്ചുകൊണ്ടിരിക്കുകയാണ് ഡിവിലിയേഴ്സിപ്പോള്.
എന്നാല് ഡര്ബനില് നടക്കുന്ന ഓസീസ്-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് എബിഡി ആരാധകര്ക്ക് നല്കുന്നത് നിരാശ വാര്ത്തയാണ്. ഒന്നാം ഇന്നിംഗ്സില് എബിഡി ബാറ്റിംഗിനിറങ്ങിയപ്പോള് ദക്ഷിണാഫ്രിക്കന് കമന്റേറ്റര് മൈക്ക് ഹെയ്സ്മാന് പറഞ്ഞ വാക്കുകളാണ് ആരാധകരെ സങ്കടത്തിലാക്കുന്നത്. ഡിവിലിയേഴ്സിന്റെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കും ഓസീസിനെതിരായത് എന്നാണ് ഹെയ്സ്മാന് പറഞ്ഞത്.
ക്രിക്കറ്റിലെ എബിഡി ഷോ ആസ്വദിച്ചിട്ടുള്ള ആരാധകര്ക്ക് ഒട്ടും സന്തോഷം നല്കുന്ന വാര്ത്തയല്ല ഇത്. കളിക്കളത്തില് നാലുപാടും പന്തടിച്ചകറ്റുന്ന മിസ്റ്റര്-360യെ കണ്ടുമതിവരാത്ത ആരാധകര് ഹെയ്സ്മാന്റെ വാക്കുകള് സത്യമാകരുതേ എന്ന് പ്രാര്ത്ഥിക്കുകയാകുമിപ്പോള്. 111 ടെസ്റ്റ് കളിച്ച താരം 21 സെഞ്ചുറികളടക്കം 8406 റണ്സ് നേടിയിട്ടുണ്ട്.
