തിരുവനന്തപുരം: ഓസീസിനതിരായ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ടീം ഇന്ത്യ നന്നായി കളിച്ചു. തീര്‍ച്ചയായും വലിയ വിജയം തന്നെ. ഓസിസിന്റെ പ്രതീക്ഷയില്‍ അവസാന ആണിയും അടിച്ച വിജയ വഴി സൂപ്പര്‍ബ് ആണെന്നും മുഖ്യമന്ത്രി പറയുന്നു. ടീമന്റെ വിജയത്തിനൊപ്പം ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിനും പിണറായി പോസ്റ്റില്‍ അഭിനന്ദനം അറിയിക്കുന്നു. 

വിജയം ഒരുക്കിയ അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ട്യ, വിരാട് കോലി, മനീഷ് പാണ്ഡെ തുടങ്ങിയവരെ ടാഗ് ചെയ്താണ് പിണറായിയുടെ പോസ്റ്റ്.