ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ പരിശീലകനായി ആന്ദ്രെ ആഗസി തുടരും. 2018 വരെ തുടരനാണ് തീരുമാനം.

കഴിഞ്ഞ മെയിലാണ് ആന്ദ്രെ ആഗസിയെ പരിശീലകനായി തീരുമാനിച്ചത്. ജോക്കോവിച്ചും ആഗസിയും ഒന്നിച്ചു പ്രവര്‍ത്തിച്ചു രണ്ടു മാസമാകും മുന്നേ പരുക്കേറ്റ് ജൊക്കോവിച്ച് മത്സരങ്ങളില്‍ നിന്ന് പിന്‍മാറുകയും ചെയ്‍തു. വിബിംള്‍ഡന്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ജോക്കോവിച്ചിന് പരുക്കേറ്റ് പിന്‍മാറേണ്ടി വന്നത്. വിംബിള്‍ഡിനു ശേഷം ആഗസിയും ജോക്കോവിച്ചും പിരിയുമെന്ന് വാര്‍ത്തകളുമുണ്ടായിരുന്നു. എന്നാല്‍ ആഗസി തുടരുമെന്നാണ് പുതിയ വാര്‍ത്ത. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണോടെ മത്സരരംഗത്തേയ്ക്ക് ജോക്കോവിച്ച് തിരിച്ചെത്തുമെന്നുമാണ് വാര്‍ത്ത.