ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചതിയുടെ കഥ വെളിവാകുന്നു ആദ്യമായി അര്‍ജന്‍റീന ലോകകപ്പ് നേടിയ 1978 ലെ ലോകകപ്പിലാണ് ഒരു ടീമിനെ തന്നെ വിലയ്ക്കെടുത്ത ചതി അരങ്ങേറിയത്

ബ്രൂണേസ് അയേസ്: ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചതിയുടെ കഥ വെളിവാകുന്നു. ആദ്യമായി അര്‍ജന്‍റീന ലോകകപ്പ് നേടിയ 1978 ലെ ലോകകപ്പിലാണ് ഒരു ടീമിനെ തന്നെ വിലയ്ക്കെടുത്ത ചതി അരങ്ങേറിയത്. അത് നടത്തിയത് ആതിഥേയരായ അര്‍ജന്‍റീനയും. തങ്ങളുടെ ആറു കളിക്കാരെ അര്‍ജന്റീന വിലയ്‌ക്കെടുത്തെന്നും ആരോപിച്ച് മുന്‍ പെറുവിയന്‍ താരം ജോസ് വലസ്‌ക്കെസാണ് ഇപ്പോള്‍ ഈ കഥ വെളിവാക്കിയത്. തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റാത്ത സത്യമാണിത്. ടീമിനെ ചതിച്ച് അര്‍ജന്‍റീനന്‍ പണം വാങ്ങിയവരുടെ പേരുകളും ജോസ് വലസ്‌ക്കെ പുറത്തുവിടുന്നു.

റോഡുള്‍ഫോ മാന്‍സോ, റൗള്‍ ഗോറിറ്റി, യുവാന്‍ ജോസ് മുനാണ്ടേ, റാമണ്‍ കൈ്വറോഗ എന്നിവരാണ് ആറില്‍ നാലു പേര്‍. രണ്ടു പേര്‍ പിന്നീട് പ്രസിദ്ധരായ ഫുട്‌ബോള്‍ താരങ്ങളായി മാറി എന്നതിനാല്‍ അവരുടെ പേര് പുറത്തു പറയുന്നില്ലെന്നും വലസ്‌ക്കസ് പറഞ്ഞു. 1978 ജൂണ്‍ 21 ന് റൊസാരിയോയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന ജയിച്ചത് 6-0 നായിരുന്നു. പെറു തോറ്റു കൊടുത്തുകൊണ്ട് അര്‍ജന്റീന മുന്നേറി. മുന്‍ മിഡ് ഫീല്‍ഡറും പെറുവിന്‍റെ കോച്ചുമായ മാര്‍ക്കോസ് കാല്‍ഡ്രോണ് അക്കാര്യം അറിയാം. നിര്‍ണ്ണായക മത്സരത്തിന് മുമ്പ് ഗോളി കൈവറോഗയെ ആദ്യ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തങ്ങള്‍ക്ക് എന്തോ അപകടം മണക്കുന്നുണ്ടെന്ന് വാലസ്‌ക്കസും മറ്റു അഞ്ചു കളിക്കാരും പരിശീലകനെ സമീപിച്ച് മുന്നറിയിപ്പ് കൊടുത്തു. 

തുടര്‍ന്ന് ഗോളിയെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തി, എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങുകയും 90 മിനിറ്റ് കളിക്കുകയും ചെയ്തിരുന്ന തന്നെ 2-0 പിന്നില്‍ നില്‍ക്കേ ആദ്യ പകുതിക്ക് ശേഷം പെറു പരിശീലകന്‍ തിരിച്ചു വിളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ചറപറ ഗോളുകളും വാങ്ങി. ഈ മത്സരം അന്ന് ഏറെ വിവാദം വിളിച്ചു വരുത്തി. ബ്രസീലിന് പുറത്തേക്കുള്ള വഴിയൊരുക്കിയതും ഈ മാച്ചായിരുന്നു. അന്ന് ബ്രസീല്‍ പത്രങ്ങള്‍ ഇത് ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നു.

അതേ സമയം തങ്ങള്‍ ലോകകപ്പിന് മുന്‍പ് അര്‍ജന്‍റീനയെ പരാജയപ്പെടുത്തിയിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ പോലും അര്‍ജന്‍റീനയെ പെറു ലിമയില്‍ വെച്ച 3-1 ന് തോല്‍പ്പിച്ചതായിരുന്നു. അതായത് തീര്‍ത്തും അവിശ്വസനീയമായിരുന്നു ആ പരാജയം എന്ന് വലസ്‌ക്കസ് പറയുന്നു. ഇത് സംബന്ധിച്ച് പുസ്തകം എഴുതിയതായും വലസ്‌ക്കസ് പറയുന്നു.

എന്തായാലും 1978 ലോകകപ്പിന്‍റെ ഫലം അര്‍ജന്റീനയിലെ പട്ടാള ഭരണകൂടം കളിയുടെ ഫലം അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണം മുന്‍പേ ശക്തമാണ് അതിന് കൂടുതല്‍ സ്ഥിരീകരണമാണ് ജോസ് വലസ്‌ക്കെസിന്‍റെ വെളിപ്പെടുത്തല്‍. 1978 ല്‍ അര്‍ജന്‍റീന കപ്പ് നേടിയപ്പോള്‍ ഹോളണ്ട് രണ്ടാം സ്ഥാനത്തും, ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.