ലണ്ടന്‍: മലയാളികള്‍ക്ക് ഓണത്തിന് ആശംസകളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സണല്‍. മലയാളികള്‍ക്ക് ഓണാശംസകള്‍ അറിയിച്ച് ആഴ്‌സണല്‍ ക്ലബ് ഔദ്യോഗിക പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു. 'ഹാപ്പി ഓണം ഇന്ത്യന്‍ ഗൂണേഴ്‌സ്' എന്ന പേരിലുള്ള വീഡിയോയില്‍ പീരങ്കിപ്പടയുടെ താരങ്ങള്‍ നേരിട്ടാണ് ആശംകള്‍ അറിയിക്കുന്നത്.

ഫ്രഞ്ച് താരങ്ങളായ ഒലിവിയര്‍ ജിറൂഡും ലോറന്‍റ കൊസില്‍നിയുമാണ് വീഡിയോയില്‍ ഉള്ളത്. ലക്ഷങ്ങളാണ് ആഴ്‌സണലിന്‍റെ ഓണം വീഡിയോ കണ്ടിരിക്കുന്നത്. പോസ്റ്റിന് താഴെ നന്ദി അറിയിച്ചെത്തിയ മലയാളികള്‍ മലയാളത്തിലും കമന്‍റുകളും അറിയിച്ചിട്ടുണ്ട്.
