Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയ കരകയറുന്നു; നാലിന് 194

australia comes back after early loss
Author
First Published Mar 16, 2017, 8:47 AM IST

റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ പതര്‍ച്ചയ്‌ക്ക് ശേഷം ഓസ്‌ട്രേലിയ കരകയറുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ നാലിന് 194 എന്ന നിലയിലാണ്. ഒരവസരത്തില്‍ മൂന്നിന് 89 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. 80 റണ്‍സോടെ ക്രീസില്‍ നില്‍ക്കുന്ന നായകന്‍ സ്റ്റീവന്‍ സ്‌മിത്താണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷാ(44), ഡേവിഡ് വാര്‍ണര്‍(19), ഷോണ്‍ മാര്‍ഷ്(രണ്ട്), പീറ്റര്‍ ഹാന്‍സ്‌കോംബ്(19) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്‌ക്ക് നഷ്ടമായത്. സ്‌മിത്തിനൊപ്പം 19 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ് ക്രീസിലുള്ളത്. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്‌മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓരോ മാറ്റങ്ങളുമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും റാഞ്ചിയില്‍ ഇറങ്ങുന്നത്. അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് ഇന്ത്യന്‍ നിരയില്‍ മടങ്ങിയെത്തി. സ്‌പിന്‍ അനുകൂല സാഹചര്യം മുതലെടുക്കാന്‍ ഓസ്‌ട്രേലിയ പാറ്റ് കമ്മിണ്‍സിന് പകരം സ്‌പിന്‍ ബൗളറും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്‌വെലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുമാണ് ജയിച്ചത്. എന്നാല്‍ ഈ മല്‍സരം ഓസ്‌ട്രേലിയ ജയിച്ചാല്‍ ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി അവര്‍ക്ക് ഉറപ്പിക്കാനാകും. പരമ്പര സമനിലയിലായാല്‍ ഒടുവില്‍ ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫി നേടിയ ടീമിന് കിരീടം നിലനിര്‍ത്താനാകും.

Follow Us:
Download App:
  • android
  • ios