ഇന്ത്യയിലെ പ്രധാന ആഭ്യന്തര റെഡ് ബോള്‍ ടൂര്‍ണമെന്റായ ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി കളിക്കുന്ന വൈഭവ് സൂര്യവംശി ടെസ്‌റ്റ് ക്രിക്കറ്റിലേക്കുള്ള സ്‌പോട്ടും ലക്ഷ്യമിടുന്നു. എന്നാല്‍, അതത്ര എളുപ്പമല്ലെന്നാണ് വൈഭവിന്റെ മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ് നിരീക്ഷിക്കുന്നത്.
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പുത്തന്‍പ്രതിഭാസമാണ് വൈഭവ് സൂര്യവംശി. ടി20 മത്സരങ്ങളില്‍ സൂര്യവംശിയുടെ ഫോം അതുല്യമാണ്. ഇതുവരെയുള്ള ആറ് ഇന്നിംഗ്‌സുകളില്‍ 189.21 സ്‌ട്രൈക്ക് റേറ്റില്‍ പതിനഞ്ചുകാരനായ താരം 193 റണ്‍സ് അടിച്ചൂകൂട്ടിയിട്ടുണ്ട്. എന്നാല്‍, ഒരു അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയില്‍ വൈഭവിന് തന്റെ കരിയര്‍ അടയാളപ്പെടുത്താന്‍ റെഡ് ബോള്‍ ക്രിക്കറ്റിലും മാറ്ററിയിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ പ്രധാന ആഭ്യന്തര റെഡ് ബോള്‍ ടൂര്‍ണമെന്റായ ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി കളിക്കുന്ന വൈഭവ് സൂര്യവംശി ടെസ്‌റ്റ് ക്രിക്കറ്റിലേക്കുള്ള സ്‌പോട്ടും ലക്ഷ്യമിടുന്നു. എന്നാല്‍, അതത്ര എളുപ്പമല്ലെന്നാണ് വൈഭവിന്റെ മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ് നിരീക്ഷിക്കുന്നത്. കാരണം, ദേശീയ ടീമിനായുള്ള മത്സരത്തിരക്കിനിടയില്‍ ആഭ്യന്തര റെഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ട് മുഴുവന്‍ സീസണുകള്‍ കളിക്കാന്‍ വൈഭവിന് കഴിയുമോ എന്ന് രാഹുല്‍ ദ്രാവിഡ് സംശയം പ്രകടിപ്പിക്കുന്നു.
റെഡ് ബോള്‍ ക്രിക്കറ്റില്‍ കുറച്ചുകാലം തുടരെ കളിക്കാന്‍ സാധിച്ചാല്‍ വൈഭവിന് ഭാവിയില്‍ ഇന്ത്യയുടെ ടെസ്‌റ്റ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ടെസ്റ്റ് ടീമില്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കണമെങ്കില്‍ കൂടുതല്‍ നേരം റെഡ് ബോള്‍ ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ അവസരം ലഭിക്കേണ്ടതുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ എട്ട് റണ്‍സെടുത്ത് വൈഭവ് പുറത്തായിരുന്നു. ജുലൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായിരുന്നു വൈഭവ്.
എന്നാല്‍, വൈഭവിന്റെ കാര്യത്തില്‍ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണം എന്നാണ് ദ്രാവിഡ് പറയുന്നത്. അവന് വെറും പതിനഞ്ച് വയസേയുള്ളൂ. ഇന്ത്യയ്‌ക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കളിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് മുഴുവന്‍ സീസണുകള്‍ കളിക്കാന്‍ അവന് സമയം ലഭിക്കുമെന്ന്‌തോന്നുന്നില്ല. അവന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്, പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ എത്താനുള്ള വഴികള്‍ സങ്കീര്‍ണമാണ് - ദ്രാവിഡ് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സില്‍ പരിശീലകനായിരുന്നപ്പോള്‍ സൂര്യവംശിയുടെ കരിയര്‍ വളര്‍ച്ച വളരെ അടുത്തു നിന്ന് കണ്ടിട്ടുള്ള വ്യക്തിയാണ് ദ്രാവിഡ്.
