Asianet News MalayalamAsianet News Malayalam

പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

christiano ronaldo overcome pele record
Author
First Published Sep 1, 2017, 4:07 PM IST

ലിസ്ബണ്‍: ലോകകപ്പ് യോഗ്യത മത്സരത്തിലെ ഹാട്രിക്കോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോര്‍ഡ്. രാജ്യാന്തര മത്സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ ക്രിസ്റ്റ്യാനോ മറികടന്നു. 144 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോയുടെ ഗോള്‍ വേട്ട 78ലെത്തി. എന്നാല്‍ 92 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നാണ് പെലെ 77 ഗോളുകള്‍ നേടിയത്.

ഇതോടെ രാജ്യാന്തര ഗോള്‍ സ്കോറര്‍മാരില്‍ റൊണാള്‍ഡോ അഞ്ചാം സ്ഥാനത്തെത്തി. നിലവിലെ താരങ്ങളില്‍ കൂടുതല്‍ ഗോളുകളെന്ന നേട്ടം റൊണാള്‍ഡോയുടെ പേരിലാണ്. ആറു ഗോളുകള്‍ കൂടി നേടിയാല്‍ ഹംഗോറിയന്‍ ഇതിഹാസം പുഷ്കാസിനെ മറികടന്ന് കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യന്‍ താരമാകാന്‍ റൊണാള്‍ഡോയ്ക്കാകും. 109 ഗോളുകളുമായി ഇറാനി താരം അലി ഡേയ് അന്താരാഷ്ട്ര ഗോള്‍ സ്കോറര്‍മാരില്‍ മുന്നില്‍. 

Follow Us:
Download App:
  • android
  • ios