ലണ്ടന്‍: ക്രിക്കറ്റ്-സിനിമ ലോകത്തെ വലിയ ചര്‍ച്ചയായിരുന്നു വിരാട് കോലി-അനുഷ്ക ശര്‍മ്മ വിവാഹം. 2017 ഡിസംബര്‍ 11ന് വിവാഹം കഴിഞ്ഞെങ്കിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടയിലും ഇരുവര്‍ക്കും ആരാധകരുടെ ആശംസകള്‍ ലഭിക്കുകയാണ്. അതേസമയം മുമ്പൊരിക്കല്‍ പ്രണയം തുറന്നുപറഞ്ഞ ഇംഗ്ലീഷ് ക്രിക്കറ്റര്‍ ഡാനിയേല വൈറ്റ് ഇപ്പോള്‍ വീണ്ടും കോലിയുടെ പിന്നാലെ കൂടിയിരിക്കുകയാണ്.
ഏകദിന ക്രിക്കറ്റില്‍ വിരാട് കോലി 34-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതാണ് ബ്രിട്ടീഷ് സുന്ദരിയെ വീണ്ടും ആകര്‍ഷിച്ചത്. കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയോട് അത്ഭുതത്തോടെയാണ് ട്വിറ്ററില്‍ ഡാനിയേല പ്രതികരിച്ചത്. ട്വീറ്റിന് പിന്നാലെ ഡാനിയേലയെ പിന്തുണച്ചും ട്രോളിയും നിരവധി പേര് രംഗത്തെത്തി. 2014ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ കോലിയുടെ ബാറ്റിംഗ് കണ്ടാണ് ഡാനിയേല ആദ്യമായി താരത്തോട് ട്വിറ്ററിലൂടെ വിവാഹാഭ്യര്‍ത്ഥന നടത്തിയത്.
കോലിയെ വിടാതെ പിന്തുടര്ന്ന് ആ സുന്ദരി
Scroll to load tweet…
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos
