ബെംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ ഇന്നലെ ആ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ തിരയുകയായിരുന്നു. കൊല്‍ക്കത്ത
ടീം മെന്‍റര്‍ ജാക്ക് കാലിസിന്‍റെയും പരിശീലകന്‍ സൈമണ്‍ കാറ്റിച്ചിന്‍റെയും ഒപ്പമിരുന്ന ഈ പെണ്‍കുട്ടി ആരാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍.
ലേലം നടക്കുന്നതിനിടയിലും എല്ലാ കണ്ണുകളും ഇവളിലായിരുന്നു. എന്നാല്‍ ഇതാരാണെന്ന് മാത്രം പലര്‍ക്കും മനസിലായില്ല. അതോടെ ആരാണ് ഇവളെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമസ്ഥയായ ജൂഹി ചൗളയുടെ മകളായ ജാന്‍വി മെഹ്തയായിരുന്നു ഈ 16-കാരി സുന്ദരി. ഐ.പി.എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിന്‍റെ ഉടമ കൂടിയാണ് ജാന്‍വി. ഫെബ്രുവരി ഒന്നിനാണ് ജാന്‍വിയുടെ 17-ാം പിറന്നാള്‍.
ലണ്ടനിലെ ചാര്‍ട്ടര്‍ ഹൗസ് ബോര്‍ഡിങ് സ്‌കൂളിലാണ് ജാന്‍വിയും 15-കാരനായ അനുജന്‍ അര്‍ജുന്‍ മെഹ്തയും പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായ ജാന്‍വി 10-ാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 ഗ്രേഡ് നേടിയിരുന്നു. എഴുത്തുകാരിയാകണമെന്നാണ് ജാന്‍വിയുടെ അഭിലാഷം.
