ജമൈക്ക: ടി20യില്‍ കരീബിയന്‍ വെടിക്കെട്ട് തീര്‍ത്ത് എവിന്‍ ലെവിസ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 32 പന്തുകളില്‍ 11 സിക്സും ആറു ബൗണ്ടറികളും സഹിതം ലെവിസ് 97 റണ്‍സ്അടിച്ചെടുത്തു. ലെവിസ് താണ്ഡവത്തില്‍ ബര്‍ബഡോസ് ട്രൈഡന്‍സ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം നെവിസ് പാട്രൈറ്റ്സ് ഏഴ് ഓവറില്‍ 10 വിക്കറ്റിന് മറികടന്നു. ടി20യിലെ വേഗമേറിയ റണ്‍ ചെസിംഗാണിത്.
19 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ലെവിസ് പിന്നീടുള്ള 13 പന്തില്‍ സെഞ്ചുറിക്കടുത്തെത്തി. ടി20യില്‍ വേഗമേറിയ സെഞ്ചുറിക്കുടമയായ ക്രിസ് ഗെയിലിനെ സാക്ഷി നിര്‍ത്തിയായിരുന്നു ബാറ്റിംഗ് വെടിക്കെട്ട്. 14 പന്തില്‍ 22 റണ്‍സെടുത്ത് ക്രിസ് ഗെയില്‍ ലെവിസിന് പിന്തുണ നല്‍കി. ലെവിസ് കാറ്റില്‍ ബര്‍ബഡോസ് ട്രൈഡന്‍സിന്‍റെ എല്ലാ ബോളര്‍മാര്‍ക്കും ഓവറില്‍ 10ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങേണ്ടി വന്നു.
