ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ന്യൂകാസിൽ യുണൈറ്റഡിനെ സിറ്റി തോല്‍പ്പിച്ചത്. സിറ്റിക്ക് വേണ്ടി സെര്‍ജിയോ അഗ്വിറോ ഹാട്രിക്ക് നേടി. ഇതോടെ ഈ സീസണില്‍ അഗ്വിറോയുടെ ഗോള്‍ നേട്ടം 22 ആയി. നിലവില്‍ 24 കളികളില്‍ നിന്ന് 65 പോയിന്റുകളുമായി സിറ്റിപോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.