തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീതിനെ അക്കൗണ്ട് ജനറല്‍സ് ഓഫീസ് ജോലിയില്‍ നിന്ന് പുറത്താക്കുന്നു. ഹാജരില്ലാ എന്ന കാരണത്താലാണ് വിനീതിനെ പുറത്താക്കാന്‍ ഏജീസ് ഒരുങ്ങുന്നത്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ഏജീസില്‍ ഓഡിറ്ററായാണ് വിനീത് ജോലിയില്‍ പ്രവേശിച്ചത്.
പിന്നാലെ ഇന്ത്യന്‍ ടീമിലുള്‍പ്പെടെ താരത്തിനു ബൂട്ടണിയേണ്ടി വന്നതോടെ ഓഫിസിലെത്താന്‍ കഴിയാതെ വരുകയായിരുന്നു. അതേസമയം ഫുട്‌ബോള്‍ കളിക്കുന്നത് അവസാനിപ്പിച്ച് ജോലി നോക്കാന്‍ തയാറാല്ലെന്ന് വിനീത് പ്രതികരിച്ചു.
സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് താന്‍ ജോലിയില്‍ പ്രവേശിച്ചത് അതിനാല്‍ തന്നോട് കളിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് വിനീത് തുറന്നടിച്ചു. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായ വിനീത് ബംഗളുരു എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നീ ക്ലബുകളിലും അംഗമാണ്. കഴിഞ്ഞ ഐലീഗ് സീസണില്‍ ടോപ് സ്‌കോററായിരുന്നു വിനീത്.
