Asianet News MalayalamAsianet News Malayalam

യൂനിസ് ഖാന്‍റെ എക്കാലത്തെയും മികച്ച ടീമില്‍ ഇന്ത്യയില്‍നിന്ന് സച്ചിന്‍ മാത്രം!

നാല് ഏഷ്യന്‍ താരങ്ങള്‍ ഇടംപിടിച്ച ടീമില്‍ ഇന്ത്യയില്‍നിന്ന് മറ്റാരുമില്ല. മറ്റ് പല ഇതിഹാസ താരങ്ങളും ടീമിലില്ല എന്നതും ശ്രദ്ധേയം. പാക് ഇതിഹാസം ഹാനിഫ് മുഹമ്മദും സച്ചിന്‍ ടെന്‍ഡുള്‍ക്കറുമാണ് ടീമിലെ ഓപ്പണര്‍മാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി മാര്‍ക് ബൗച്ചറെയും കുമാര്‍ സംഗക്കാരെയും മറികടന്ന്...
 

former pakistan cricketer younis khan picks time xi
Author
Lahore, First Published Aug 24, 2018, 9:06 AM IST

ലാഹോര്‍: പാക്കിസ്താന്‍ ഇതിഹാസം യുനിസ് ഖാന്‍റെ എക്കാലത്തെയും മികച്ച ടീമില്‍ ഇന്ത്യയില്‍നിന്ന് സച്ചിന്‍ മാത്രം. നാല് ഏഷ്യന്‍ താരങ്ങളാണ് ടീമിലുള്ളത്. ലോകത്തെ മികച്ച പല താരങ്ങളും ഇടംപടിച്ചപ്പോള്‍ വസീം അക്രത്തിനെ പോലുള്ള ഇതിഹാസ താരങ്ങള്‍ ടീമില്‍ സ്ഥാനമില്ല. പാക് ഇതിഹാസം ഹാനിഫ് മുഹമ്മദും സച്ചിന്‍ ടെന്‍ഡുള്‍ക്കറുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് മൂന്നാമനായിറങ്ങും‍. 

വിന്‍ഡീസ് ഗ്രേറ്റുകളായ ബ്രയാന്‍ ലാറ, സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേര്‍സ് എന്നിവര്‍ 4, 5, 6 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യും. മുന്‍ ഓസീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ആദം ഗില്‍ ക്രിസ്റ്റാണ് വിക്കറ്റ് കീപ്പര്‍. പാക്കിസ്ഥാന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇമ്രാന്‍ഖാന്‍ എട്ടാമനായിറങ്ങും. പാക്കിസ്താന്‍ പേസ് ഫാക്‌ടറിയെ കാഴ്‌ച്ചക്കാരാക്കി ന്യൂസിലാന്‍ഡ്- ഓസീസ് ഇതിഹാസങ്ങളായ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയും ഗ്ലെന്‍ മഗ്രാത്തും ടീമിലെ പേസര്‍മാരായി ഇടംപിടിച്ചു‍. 

ശ്രീലങ്കന്‍ സ്‌പിന്‍ രാജാവ് മുത്തയ്യ മുരളീധരനാണ് ടീമിലെ ഏക സ്‌പിന്നര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ് എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരിലൊരാളായ യൂനിസ് ഖാന്‍. 

Follow Us:
Download App:
  • android
  • ios