ഡി ആര്‍ എസ് വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ നടപടിയെടുക്കാതിരുന്ന ഐ സി സിക്കെതിരെ ആഞ്ഞടിച്ച് ഇതിഹാസതാരം സുനില്‍ ഗവാസകര്‍. ഐ സി സിയുടെത് ഇരട്ടത്താപ്പാണെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. ചില രാജ്യങ്ങളോട് അനുകൂലമായും മറ്റുചിലരോട് മറിച്ചുമാണ് ഐ സി സി പെരുമാറുന്നു. ഇന്ത്യന്‍ താരമാണ് തെറ്റുചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും ഗവാസ്‌കര്‍ ചോദിച്ചു.