വനിത ടി20 ലോകകപ്പില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറിനെ പലരും രോഹിത് ശര്‍മയോടും വിരാട് കോലിയോടും ഉപമിച്ചു. കൗറിന്റെ പ്രഹരശേഷി തന്നെ അതിന് കാരണം. കഴിഞ്ഞ ദിവസം ഏട്ട് സിക്‌സിന്റേയും ഏഴ് ബൗണ്ടറികളുടേയും സഹായത്തോടെയാണ് കൗര്‍ അതിവേഗ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ആന്‍റിഗ്വെ : വനിത ടി20 ലോകകപ്പില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറിനെ പലരും രോഹിത് ശര്‍മയോടും വിരാട് കോലിയോടും ഉപമിച്ചു. കൗറിന്റെ പ്രഹരശേഷി തന്നെ അതിന് കാരണം. കഴിഞ്ഞ ദിവസം ഏട്ട് സിക്‌സിന്റേയും ഏഴ് ബൗണ്ടറികളുടേയും സഹായത്തോടെയാണ് കൗര്‍ അതിവേഗ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആ ബൗണ്ടറികള്‍ക്കും സിക്‌സുകള്‍ക്കും പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു.
ഹര്‍മന്‍ പ്രീതിന് അനുഭവപ്പെട്ട വയറുവേദന തന്നെ. ബാറ്റിങ്ങിനിടെ അതിയായ വയറുവേദന അനുഭവപ്പെട്ടിരുന്നുവെന്ന് താരം പിന്നീട് വ്യക്തമാക്കി. വിക്കറ്റിനിടയില്‍ ഓടാന്‍ കഴിയാത്ത വിധത്തില്‍ വയറ് കൊളുത്തി പിടിച്ചിരുന്നുവെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. അതുക്കൊണ്ട് തന്നെ വലിയ ഷോട്ടുകള്‍ കളിക്കുകയായിരുന്നു.
കൗര്‍ തുടര്‍ന്നു.. രാവിലെ മുതല്‍ വയറിന് പ്രശ്‌നമായിരുന്നു. വയറ് കൊളുത്തിപ്പിടിക്കുന്നുണ്ടായിരുന്നു. സിംഗളുകളും ഡബിളും എടുക്കാന്‍ തുടങ്ങിയതോടെ ഒന്നു നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അപ്പൊ തോന്നിയതാണ് ആക്രമിച്ച് കളിക്കുകയെന്നത്. അങ്ങനെയാണ് വലിയ ഷോട്ടുകള്‍ കളിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
51 പന്തില്‍ പന്തില്‍ നിന്ന് 103 റണ്‍സ് അടിച്ചെടുത്ത കൗറിന്റെ കരുത്തില്‍ 34 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്.
