കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ താരങ്ങളുണ്ട് . പ്രകടനം കൊണ്ട് മാത്രമല്ല, സ്വന്തം പേര് കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ തലീത്ത കുമ്മി. ഈ പേരിന് പിന്നില്‍ ഒരു കഥ തലീത്ത തന്നെ വ്യക്തമാക്കുന്നുണ്ട്. 

പേര് ബൈബിളിലെ കഥയുമായി ബന്ധപ്പെട്ടാണ് പേര് വരുന്നതെന്ന് തലീത്ത പറയുന്നു. ബാലികേ എഴുന്നേല്‍ക്കൂ എന്നാണ് പേരിനര്‍ത്ഥം. കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് തലീത്ത. ജാവലിന്‍ ത്രോയില്‍  മീറ്റ് റെക്കോര്‍ഡോടെയാണ് തലീത്ത സ്വര്‍ണം നേടിയത്. പേരുകൊണ്ട് ചില പ്രശ്‌നങ്ങളൊക്കെയുണ്ടെന്നും തലീത്ത പറയുന്നു. 

പലരും ഇരട്ട പേരാണെന്ന് കരുതാറുണ്ടെന്നാണ് തലീത്ത പറയുന്നത്. എങ്കിലും ഇക്കാര്യത്തില്‍ നീരസമൊന്നും തലീത്തയ്ക്ക് തോന്നിയിട്ടുമില്ല. വീഡിയോ കാണാം.