ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യരുതെന്ന് വീരേന്ദര്‍ സെവാഗ്. കോലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. സച്ചിനെപ്പോലെ 200 ടെസ്റ്റുകളും രാജ്യാന്തര കരിയറില്‍ 30000ത്തോളം റണ്‍സുമെല്ലാം നേടുന്നതുവരെ.

ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യരുതെന്ന് വീരേന്ദര്‍ സെവാഗ്. കോലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. സച്ചിനെപ്പോലെ 200 ടെസ്റ്റുകളും രാജ്യാന്തര കരിയറില്‍ 30000ത്തോളം റണ്‍സുമെല്ലാം നേടുന്നതുവരെ.

കോലിയടക്കമുള്ള എല്ലാ കളിക്കാരും സച്ചിന്‍ നേടിയി 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോലി തന്റെ കരിയര്‍ രൂപപ്പെടുത്തുന്നവിധം ലോകത്തിലെ ഏറ്റവും മികച്ചതാണ്. അതുകൊണ്ടുതന്നെ കോലി പുതിയ പല റെക്കോര്‍ഡുകളും സ്വന്തമാക്കും.

കഴിഞ്ഞ മത്സരത്തില്‍ എന്തുതന്നെ സംഭവിച്ചാലും അടുത്ത മത്സരത്തിനായി കോലി നടത്തുന്ന തയാറെടുപ്പും ഒരുക്കങ്ങളും കണ്ടാല്‍ കോലിക്ക് പല റെക്കോര്‍ഡുകളും സ്വന്തമാക്കാന്‍ കഴിയുമെന്നുറപ്പാണെന്നും സെവാഗ് പറഞ്ഞു.

കളിയോടുള്ള പ്രതിബദ്ധതയിലും തയാറെടുപ്പിലും കോലി, സച്ചിന് തുല്യമാണെന്ന് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുശേഷം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെവാഗിന്റെ പ്രതികരണം.