ടെസ്റ്റ് പരമ്പരയിൽ ബാറ്റ്സ്മാൻമാരുടെ പ്രകടനമാണ് നിർണായകമാവുകയെന്ന് രോഹിത്. ഓസീസ് ബൗളര്‍മാര്‍ വലിയ വെല്ലുവിളിയാകുമെന്നും ഇന്ത്യന്‍ താരം...

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റ്സ്മാൻമാരുടെ പ്രകടനമാണ് നിർണായകമാവുകയെന്ന് ഇന്ത്യന്‍ താരം രോഹിത് ശർമ്മ. ഓസീസ് ബൗളർമാരെ നേരിടാൻ ഇന്ത്യ സജ്ജമായിക്കഴിഞ്ഞെന്നും രോഹിത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്വന്‍റി 20 പരമ്പരയിൽ ഒപ്പമെത്തിയതിന്‍റെ ആത്മ‍വിശ്വാസത്തോടെയാണ് ടീം ഇന്ത്യ ടെസ്റ്റിൽ ഓസീസിനെ നേരിടാനൊരുങ്ങുന്നത്. ഓസീസ് ബൗളമാർ തന്നെയാവും ഇന്ത്യയുടെ പ്രധാന വെല്ലുവിളിയെന്നും രോഹിത് പറഞ്ഞു. 

ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്ന നേട്ടമാണ് വിരാട് കോലിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമില്ലാത്തത് ഇന്ത്യക്ക് ഗുണംചെയ്യും. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ ആറിന് അഡലെയ്‍ഡിൽ തുടങ്ങും.