ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിലെ നിര്‍ണ്ണായക നേട്ടങ്ങള്‍
- ഓസീസിനെതിരെ കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിതിന്. 61 സിക്സുകള്‍ നേടിയ മക്കല്ലത്തിന്‍റെ റെക്കോര്‍ഡ് മറികടന്ന രോഹിതിനിപ്പോള്‍ 65 സിക്സുകളായി.
- വേഗതയില്‍ 30 ഏകദിന വിജയങ്ങള്‍ നേടിയ നായകരില്‍ രണ്ടാമനായി കോലി. കോലിയുടെ നേട്ടം 38 മല്‍സരങ്ങളില്‍ നിന്ന്. 37 മല്‍സരങ്ങളില്‍ 30 വിജയം നേടിയ റിക്കി പോണ്ടിംഗ് ഒന്നാമത്.
- അന്താരാഷ‌്ട്ര ക്രിക്കറ്റില്‍ 750 പേരെ പുറത്താക്കിയ മൂന്നാമത്തെ വിക്കറ്റ് കീപ്പറായി ധോണി. മാര്‍ക് ബൗച്ചറും ആദം ഗില്‍ക്രിസ്‌റ്റും നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
- ടെസ്റ്റ് സെഞ്ചുറി നേടാതെ കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ സ്വന്തമാക്കിയ താരങ്ങളില്‍ അരോണ്‍ ഫിഞ്ച് രണ്ടാമത്. ഒമ്പത് ഏകദിന സെഞ്ചുറികള്‍ നേടിയ വില്ല്യം പോര്‍ട്ടര്‍ഫീള്‍ഡാണ് ഫിഞ്ചിന് മുന്നിലുള്ളത്.
- ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറി. 43 പന്തുകളില്‍ നിന്ന് രോഹിത് 50ലെത്തി.
- ഏകദിനത്തില്‍ ഓസീസിനെതിരെ തുടര്‍ച്ചയായി നാല് മല്‍സരങ്ങളില്‍ വിജയിക്കാന്‍ ഇന്ത്യക്കായി.
- ഇന്‍ഡോറില്‍ കളിച്ച ആറ് മല്‍സരങ്ങളിലും ഇന്ത്യക്കു വിജയം
- ഏകദിനത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം പരമ്പര വിജയം
- വിദേശ പിച്ചുകളില്‍ ഓസീസ് തുടര്‍ച്ചയായ 11-ാം ഏകദിന തോല്‍വി വഴങ്ങി.
