ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനയും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യും. വിരാട് കോലി, മനിഷ് പാണ്ഡെ, എം എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യെ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രിത് ബുമ്ര എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.