ഹരാരേ: സിംബാബ്‌വേയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്‍റി20 പരമ്പര ഇന്ത്യയ്ക്ക്. ഹരാരേയില്‍ നടന്ന മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് അതിഥേയരെ ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 6 വിക്കറ്റിന് 138 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വേയ്ക്ക് 20 ഓവറില്‍ 135 റണ്‍സ് എടുക്കാനെ പറ്റിയുള്ളു.

അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കയ്യിലുള്ളപ്പോള്‍ അതിഥേയര്‍ക്ക് ജയിക്കുവാന്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. മരുമയും, ചിഗുംബരയും ആയിരുന്നു ക്രീസില്‍ നോബോളും വൈഡും വന്ന ഓവറില്‍ രണ്ട് ഫോറും, ഒരു സിക്സും നേടിയ സിംബാബ്വേയ്ക്ക് എന്നാല്‍ അവസാന പന്തില്‍ വിജയലക്ഷ്യത്തിന് രണ്ട് റണ്‍ അകലെ ചിഗുംബരയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. ഇന്ത്യയ്ക്കായി സ്രണും, ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. എന്നാല്‍ 42 പന്തില്‍ 58 റണ്‍സ് നേടിയ കേദാര്‍ ജാദവിന്‍റെ മദ്ധ്യനിരയിലെ പ്രകടനം ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ നല്‍കി.