ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ പേസര്‍ പിച്ചുകളില്‍ പോരുതാനുറപ്പിച്ച് ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 247 റണിന് അവസാനിച്ചു. ഇന്ത്യയ്ക്ക് 240 റണ്‍സിന്റെ ലീഡാണുള്ളത്. രണ്ടാമിന്നിംഗ്‌സിന്റെ തുടക്കത്തില്‍ പട്ടേലിനെ നഷ്ടമായ ഇന്ത്യ ഇന്ന് എറെ കരുതലോടെയാണ് കളിച്ചത്. വിക്കറ്റുകള്‍ ക്രമത്തില്‍ വീണെങ്കിലും പൊരുതാനുള്ള റണ്‍സെടുക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞു.

68 പന്തുകള്‍ പ്രതിരോധിച്ച രഹാനെ (48) യാണ് ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 41 റണ്‍സെടുത്ത കോലിയും പ്രതിരോധത്തിന്റെ പാതയിലായിരുന്നു. 76 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാര്‍ പന്തുകൊണ്ടും ബാറ്റു കൊണ്ടും ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ പൊരുതിനിന്നു. 28 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത സമിയും 127 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത വിജയും ഇന്ത്യന്‍ സംഘത്തില്‍ പൊരുതി നിന്നു. ഫിലാന്‍ഡര്‍, റബാദ, മോര്‍ക്കല്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.