ബംഗലൂരു: ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യയ്‌ക്ക് വലിയ തിരിച്ചടി. ഓസ്‍ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ തോളിന് പരിക്കേറ്റ ഓപ്പണര്‍ കെ എല്‍ രാഹുലിന് ചാമ്പ്യന്‍സ് ട്രോഫി നഷ്‌ടമാകും. ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ രാഹുലിന് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജൂണ്‍ 1 മുതല്‍ 18 വരെ ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍ട്രോഫി. രാഹുല്‍ പിന്മാറിയതോടെ രോഹിത് ശര്‍മ്മ, അജിങ്ക്യാ രഹാനെ, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവരെ സെലക്ടര്‍മാര്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ബംഗളൂരു താരമായ രാഹുല്‍ ഐപിഎല്ലില്‍നിന്ന് നേരത്തെ പിന്മാറിയിരുന്നു.

ഓസ്‍ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് രാഹുലിന്റെ തോളിന് പരിക്കേറ്റത്. എന്നാല്‍ പരമ്പരയിലുടനീളം കളിച്ച രാഹുല്‍ തുര്‍ച്ചയായി 6 അര്‍ധസെഞ്ച്വറി നേടി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.