മെൽബൺ: വിരാട് കോലിയെ ‌ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റി അജിങ്ക്യ രഹാനയെ നിയോഗിക്കണമെന്ന് ഓസ്ട്രേലിയൻ മുൻ പേസർ മിച്ചൽ ജോൺസൺ. ധർമശാലയിലെ നാലാം ടെസ്റ്റിൽ രഹാനെയുടെ നായകത്വത്തിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് ജോൺസൺ ഇക്കാര്യം പറഞ്ഞത്. ട്വിറ്ററിലൂടെയാണ് മുൻ ഓസീസ് പേസർ കോലിയെ മാറ്റണമെന്ന അഭിപ്രായം നിർദ്ദേശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റാഞ്ചിയിലെ മൂന്നാം ടെസ്റ്റിനിടെ ഫീൽഡ് ചെയ്യുന്പോൾ തോളിന് പരിക്കേറ്റ കോലി നാലാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. കോലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച രഹാനെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയവും 2-1ന് പരന്പരയും സമ്മാനിച്ചിരുന്നു.