സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലെങ്കിലും ഓസ്ട്രേലിയയില്‍ ഇത്തവണ ഇന്ത്യ പരമ്പര നേടില്ലെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. നാലു മത്സരങ്ങളടുടെ പരമ്പര ഓസ്ട്രേലിയ 4-0ന് തൂത്തുവാരുമെന്നും മക്‌ഗ്രാത്ത് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

മെല്‍ബണ്‍: സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലെങ്കിലും ഓസ്ട്രേലിയയില്‍ ഇത്തവണ ഇന്ത്യ പരമ്പര നേടില്ലെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. നാലു മത്സരങ്ങളടുടെ പരമ്പര ഓസ്ട്രേലിയ 4-0ന് തൂത്തുവാരുമെന്നും മക്‌ഗ്രാത്ത് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടീമില്‍ സ്മിത്തിന്റെയും വാര്‍ണറുടെയും വിടവ് നികത്തുക പ്രയാസകരമാണ്. എന്നാല്‍ ടീമിലെ യുവതാരങ്ങള്‍ക്ക് മികവുകാട്ടി ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണിത്. കടുപ്പമേറിയ പരമ്പരയായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും പരമ്പര 4-0ന് ഓസീസ് സ്വന്തമാക്കും.

സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവത്തില്‍ മികച്ച കളി കാഴ്ചവെച്ചാലെ ഇന്ത്യയെ കീഴടക്കാനാവുവെന്നും മക്‌ഗ്രാത്ത് പറഞ്ഞു. ഈ മാസം 21ന് ആരംഭിക്കുന്ന ട്വന്റി-20 മത്സരത്തോടെയാണ് രണ്ടു മാസം നീളുന്ന ഓസീസ് പര്യടനത്തിന് ഇന്ത്യ തുടക്കമിടുന്നത്. മൂന്ന് ട്വന്റി-20 മത്സരവും മൂന്ന് ഏകദിനങ്ങളും നാലു ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഡിസംബര്‍ ആറിനാണ് ആദ്യ ടെസ്റ്റ്.