ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിന്റെ വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 68 റണ്‍സെടുത്തു. വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക് 37 റണ്‍സോടെയും മോയിന്‍ അലി രണ്ടു റണ്‍സെടുത്തും ക്രീസിലുണ്ട്. 

കെന്‍സിംഗ്ടണ്‍ ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിന്റെ വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 68 റണ്‍സെടുത്തു. വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക് 37 റണ്‍സോടെയും മോയിന്‍ അലി രണ്ടു റണ്‍സെടുത്തും ക്രീസിലുണ്ട്.

അശ്വിന് പകരം ടീമിലെത്തിയ രവീന്ദ്ര ജഡേജയാണ് ജെന്നിംഗ്സിനെ പുറത്താക്കിയത്. 23 റണ്‍സാണ് ജെന്നിംഗ്സിന്റെ സമ്പാദ്യം. ഓപ്പണിംഗ് വിക്കറ്റില്‍ ജെന്നിംഗ്സ്-കുക്ക് സഖ്യം 60 റണ്‍സടിച്ചു. ഇന്ത്യന്‍ പേസ് നിരക്കെതിരെ കരുതലോടെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തുടങ്ങിയത്. ഇത് ഇംഗ്ലീഷ് സ്കോറിംഗിനെയും ബാധിച്ചു.

നാലാം ടെസ്റ്റ് തോറ്റ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. അശ്വിന് പകരം രവീന്ദ്ര ജഡേജ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യക്ക് പകരം പുതുമുഖതാരം ഹനുമാ വിഹാരിയും ടീമിലെത്തി. ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.