ദില്ലി: ഇന്ത്യയുടെ റണ്‍മെഷീന്‍ ക്യാപ്റ്റന് വീണ്ടും റെക്കോര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇരട്ടശതകം നേടിയതോടെയാണ് കോലി ബ്രെയന്‍ ലാറയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. നായക പദവിയിലിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇരട്ടശതകം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. 

നായകനായ ശേഷം ആറാമത്തെ ഇരട്ടശതകമാണ് കോലി നേടുന്നത്. ലാറ ക്യാപ്റ്റനായിരുന്നപ്പോള്‍ അഞ്ച് ഇരട്ടശതകം നേടിയരുന്നു. സച്ചിന്‍, സെവാഗ് തുടങ്ങിയവരുടെ നേട്ടങ്ങള്‍ക്കെപ്പവും കോലിയെത്തി. ആറ് ഇരട്ടസെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. നാല് ഇരട്ടശതങ്ങളും രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുമാണ് സെഹവാഗ് നേടിയത്.