മത്സരം ഇന്ത്യന്‍ സമയം രാത്രി 9.30ന്

മോസ്‌കോ: ലോകകപ്പ് ഫുട്ബോള്‍ സന്നാഹ മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ബ്രസീല്‍ നാളെയിറങ്ങുന്നു. ലോകകപ്പ് ആതിഥേയരായ റഷ്യയാണ് എതിരാളികള്‍. മോസ്കോയില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് കളി തുടങ്ങും. പരുക്കേറ്റ സൂപ്പര്‍ താരം നെയ്മറിനെ ഒഴിവാക്കിയാണ് ബ്രസീലിയന്‍ കോച്ച് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. 

ഡാനി ആല്‍വസ്, മാര്‍സലോ, തിയാഗോ സില്‍വ, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പൗളീഞ്ഞോ, കുടീഞ്ഞോ, വില്യന്‍, ഡഗ്ലസ് കോസ്റ്റ, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, തുടങ്ങിയവര്‍ ടീമിലുണ്ട്. ചൊവ്വാഴ്ച ബെര്‍ലിനില്‍ ബ്രസീല്‍ ജര്‍മ്മനിയെയും നേരിടുന്നുണ്ട്. യോഗ്യതാ മത്സരങ്ങള്‍ ജയിച്ച് ലോകകപ്പിന് ആദ്യം യോഗ്യത നേടിയ രാജ്യമാണ് ബ്രസീല്‍.